യേശുക്രിസ്തുവിന്റെ പുനരുദ്ധാനം മരണത്തിൽ നിന്നുള്ള കേവല തിരിച്ചുവരവല്ല. മരണമില്ലാത്ത പുനരുദ്ധാനമാണ് ഡോക്ടർ ജിജി തോംസൺ ഐഎഎസ് ഓർമിപ്പിച്ചു.
ലാറ്റിൻ അമേരിക്കയിലെ വിപ്ലവ നായകൻ ചെഗുവേര മരിച്ചു കഴിഞ്ഞിട്ടും ലീവ്സ് എന്ന മുദ്രാവാക്യം ഇപ്പോഴും പ്രതിധ്വനിക്കുന്നു. എന്നാൽ ഇങ്ങനെയല്ല കർത്താവിന്റെ ക്രൂശ് മരണവും പുനരുദ്ധാനവും മരണത്തിൽ നിന്നും ജീവിതത്തിലേക്കുള്ള കേവലം ഒരു പുനർജനി അല്ല അത്. ലാസറിനെ കർത്താവ് ഉയർപ്പിച്ചു. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പക്ഷേ പിന്നീട് ലാസറും മരിച്ചില്ലേ? കർത്താവിന്റെ പുനരുദ്ധാനം അങ്ങനെയുള്ള കേവലം ഒരു തിരിച്ചുവരമല്ല. ഇനി ഒരിക്കലും മരണമില്ലാത്ത മുരുദാനമാണത്. മർത്തിനെ അമർത്യനാക്കുന്ന പുരരുദ്ധാനം.
ഈ പുനരുത്ഥാനത്തിന്റെ സവിശേഷതകൾ ശ്രദ്ധിക്കൂ. ദൈവം പാപമോചനം നൽകുമെന്ന് പുനരുദ്ധാനം വ്യക്തമാക്കുന്നു. തന്റെ പരിശുശ്രൂഷ വേളയിൽ പലപ്രാവശ്യം കർത്താവ് മകനെ നീ പാപങ്ങൾ മോചിപ്പിച്ചിരിക്കുന്നു എന്ന് പറയുകയുണ്ടായി. അന്ത്യ അത്താഴവേളയിൽ പാനപാത്രം എടുത്തു വാഴ്ത്തിയിട്ട് പാപമോചനത്തിനായി ചൊരിയപ്പെടുന്ന എന്റെ രക്തം എന്നാണ് ഈശോ പറഞ്ഞത്. പാപമോചനവും അവന്റെ മരണവും പരസ്പരപൂരകം ആണ്. നമ്മുടെ പാപങ്ങൾ മായ്ച്ചു കളയാൻ ആയിട്ടാണ് കർത്താവ് കുരിശിൽ പ്രാണ ത്യാഗം ചെയ്തത്. ചിലർ ഇപ്പോഴും ഇത് വിശ്വസിക്കുന്നില്ല. കർത്താവ് ക്രൂശിൽ മരിക്കുകയും പിന്നീട് ഉയർത്തെഴുന്നേൽക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ കർത്താവ് പറഞ്ഞതെല്ലാം വെറും…
