ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ ഇരുപതാമത് കുടുംബ സംഗമത്തിൽ വചന സന്ദേശങ്ങൾ പകർന്നു നൽകാൻ പ്രശസ്തരും കൺവെൻഷൻ പ്രഭാഷകരുമായ പാസ്റ്റർ കെ ജെ തോമസ് കുമളി പാസ്റ്റർ പിടിതോമസ് പാസ്റ്റർ നിരൂപ് അൽഫോൻസ് സിസ്റ്റർ അലക്സാ പീറ്റർ സൺ എന്നിവർ എത്തിച്ചേരും. ഇതാ അവിടുന്ന് വാതിൽക്കൽ എന്ന കൺവെൻഷൻ ചിന്താവിഷയത്തെ അടിസ്ഥാനമാക്കി അനുഗ്രഹീത പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും.
നോർത്ത് അമേരിക്കയിലും കാനഡയിലും പാർക്കുന്ന ഇന്ത്യ പെന്തക്കോസ് ദൈവസഭയുടെ അംഗങ്ങളും കോൺഫ്രൻസ് അഭ്യുദയകാംക്ഷികളുമായി നിരവധിപേർ പങ്കെടുക്കുന്ന ചതുർദിന സമ്മേളനം ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ ഹെഡ്മാൻ കണ്ണിലുള്ള റിവർ റിസോർട്ടിൽ വച്ചാണ് നടത്തപ്പെടുന്നത്. ഒരുക്കത്തോടെ കടന്നുവരുന്ന ദൈവമക്കൾക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങൽ ഏൽക്കാതെ ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മനിറവിൽ ആരാധിക്കുവാൻ സാധിക്കുന്ന ഗാനങ്ങളുമായി ഷെൽട്ടൻ ബംഗാര നയിക്കുന്ന പ്രൈസ് ആൻഡ് വർഷിപ്പ് ടീം ഗാനസുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാസമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകളുടെയും പങ്കാളിത്തം കൊണ്ട് വൻ വിജയമാകും എന്ന് പ്രതീക്ഷയിലാണ് ഭാരവാഹികൾ. വ്യത്യസ്തമായ പ്രോഗ്രാമുകൾ മികച്ച നിലയിലുള്ള താമസ സൗകര്യം തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനായി നാഷണൽ ലോക്കൽ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
യൂസ്ഡിൽ നിന്നുള്ള വി…
