മാവേലിക്കര:റെജി ഇലന്തൂർ രചിച്ച ‘ നിഴലുകൾ പാടിയ നഗരം ‘ നോവലിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനമാണ് ശ്രദ്ധേയവും വേറിട്ടതുമായത്. നോവലിലെ പ്രധാന സന്ദർഭങ്ങൾ ചിത്രീകരിക്കപ്പെടുന്ന തെരുവാണ് രണ്ടാം പതിപ്പിന്റെ പ്രകാശന വേദിയായത്.

ആദ്യ പതിപ്പ് പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു എന്ന പ്രത്യേകതയുമുണ്ട്. ചെറു കഥാകൃത്തായ റെജി ഇലന്തൂരിന്റെ ആദ്യ നോവലാണ് നിഴലുകൾ പാടിയ നഗരം. മാവേലിക്കര ബുദ്ധ ജംക്ഷനിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും ചരിത്രകാരനുമായ ജോർജ് തഴക്കര നോവലിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം നിർവഹിച്ചു. അഡ്വ ദേവി പ്രസാദ് ആദ്യ പ്രതി ഏറ്റുവാങ്ങി. റെജി പാറപ്പുറത്ത്, കോശി ജോൺ, തോമസ് വാഴക്കുന്നം എന്നിവർ പ്രസംഗിച്ചു.

