ടൊറോന്റോ: കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകനും ടൊറോണോ സീയോൻ ഗോസ്പൽ അസംബ്ലി, കേരളാ ക്രിസ്ത്യൻ അസംബ്ലി സഭകളുടെ മുൻ സീനിയർ ശുശ്രൂഷകനുമായിരുന്ന റവ. ഡോ. ജോർജ്ജ് തോമസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു.
കൊട്ടാരക്കര ആനയം പ്ലാവിളയിൽ കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 10-ന് കാനഡയിൽ നടക്കും.
വൈദിക വിദ്യാഭ്യാസത്തിന് ശേഷം ഐ.പി.സി. തേപ്പുപാറ, കുളക്കട, പട്ടാഴി, പിടവൂർ തുടങ്ങി കേരളത്തിലെ വിവിധ സഭകളിൽ ശുശ്രൂഷനിർവ്വഹിച്ചിരുന്നു. തുടർന്ന് 1965-ൽ ഉപരിപഠനാർത്ഥം കാനഡയിലെത്തിയ അദ്ദേഹം, അവിടെ പ്രഥമ മലയാളി പെന്തെക്കോസ്തു സഭയ്ക്ക് തുടക്കം കുറിക്കുകയും ദീർഘകാലം ആത്മീയ ശുശ്രൂഷകളിൽ സജീവമായി നേതൃത്വം നൽകുകയും ചെയ്തു.
മേപ്രാൽ കൈതക്കാട് കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ.
മക്കൾ: സാന്റി, ഷേരൺ, റെയ്ച്ചൽ, ജഫ്രി.
മരുമക്കൾ: സൈമൺ യോസഫ്, പാസ്റ്റർ മനു ചെറിയാൻ, ജോസ് ജോർജ്ജ്, റെനി തോമസ്.
കൊച്ചുമക്കൾ: ഏബൽ, എലൈശാ, ഷെക്കയ്നാ, യോശുവാ, ജസ്റ്റിൻ, റേമാ സേലാ.
സഹോദരങ്ങൾ:
പാസ്റ്റർമാരായ ഏബ്രഹാം, സൈമൺ, ശാമുവേൽ, ജോർജ്ജ്, കുഞ്ഞപ്പൻ, തങ്കച്ചൻ, ദാനമ്മ, ഏലിയാമ്മ, ബേബിക്കുട്ടി, ലിസ്സിക്കുട്ടി, പരേതരായ രാജൻ, റോസമ്മ, തങ്കമണി.

