റിയാദ്: യമനിലെ ഹൂതി പ്രസ്ഥാനത്തി നെതിരായ സൈനിക നീക്കത്തിൽ പ ങ്കാളിയാകാനുള്ള ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശം സൗദി കിരീടാവകാശി മുഹ മ്മദ് ബിൻ സൽമാൻ നിരസിച്ചതായി റിപ്പോർട്ട്. യുഎസ് മധ്യസ്ഥതയിലാണ് ഇസ്രയേൽ ഈ നിർദേശം മുന്നോട്ടു വെച്ചതെന്ന് ഇസ്രയേലി മാധ്യമമായ ‘ഹാരെറ്റ്സ്’ റിപ്പോർട്ട് ചെയ്തു.
സൗദിയിലെ പൊതുജനങ്ങളിൽ നിന്ന് ഉണ്ടായേക്കാവുന്ന ശക്തമായ അമർ ഷവും പ്രതിഷേധവും കണക്കിലെടു ത്താണ് സൗദി ഭരണകൂടത്തിന്റെ ഈ പിന്മാറ്റം. യമനിൽ നിന്നുള്ള ഹൂതി ആ ക്രമണങ്ങൾ രൂക്ഷമായി തുടരുമ്പോ ഴും, മേഖലയിലെ പ്രാദേശിക സുരക്ഷ യും രാഷ്ട്രീയ സാഹചര്യങ്ങളും മുൻ നിർത്തി ഇസ്രയേലിൻ്റെ സൈനിക സ ഹായം വേണ്ടെന്ന നിലപാടിലാണ് റി യാദ്.
സൗദിയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനും മേഖലയിൽ സ്വാധീ നം ഉറപ്പിക്കാനും ലക്ഷ്യമിട്ടാണ് നെത ന്യാഹു ഈ വാഗ്ദാനം മുന്നോട്ടുവെച്ച ത്. എന്നാൽ സ്വതന്ത്ര പലസ്തീൻ രാ ജ്യം യാഥാർഥ്യമാകാതെ ഇസ്രയേലു മായി ഔദ്യോഗിക നയതന്ത്ര ബന്ധ ത്തിനില്ലെന്ന വ്യക്തമായ സന്ദേശമാ ണ് സൗദി അറേബ്യ നൽകുന്നത്.

