കൊട്ടാർക്കര :ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ കേരളത്തിലെ ഏറ്റവും വലിയ സെന്ററുകളിൽ ഒന്നായ കൊട്ടാരക്കര സെന്റർ 26 മത് കൺവെൻഷൻ 2026 നവംബർ 25 ബുധൻ മുതൽ 29 ഞായർ വരെ കൊട്ടാരക്കര ഐപിസി ബേർശേബ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു . കൺവെൻഷൻ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ജനറൽ കൺവീനർ സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ. തോമസ് കുട്ടി . ജോയിന്റ് കൺവീനർമാർ പാസ്റ്റർ ഡാനിയൽ ജോർജ് , പാസ്റ്റർ ഷിബു ജോർജ് .ജനറൽ കോഡിനേറ്റർ പാസ്റ്റർ തോമസ് മാത്യു .പ്രയർ കൺവീനർ പാസ്റ്റർ രാജു ലൂക്കോസ് . പബ്ലിസിറ്റി കൺവീനർ ബ്രദർ മാത്യൂസാം . മീഡിയ കൺവീനർ ബ്രദർ ഡെന്നി മാത്യു .ഫിനാൻസ് ബ്രദർ .ഡി.അലക്സാണ്ടർ . ക്വയർ കൺവീനർ ബ്രദർ കൊച്ചുമോൻ കൊട്ടാരക്കര. സോങ് ബുക്ക് പബ്ലിഷർ പാസ്റ്റർ ബ്ലെസ്സൻ ഡാനിയേൽ .ലോക്കൽ അറേഞ്ച് മെന്റ് പാസ്റ്റർ ജോസ് മാത്യു . പന്തൽ ബ്രദർ സാംസൺ പാളക്കോണം. ലൈറ്റ് ആൻഡ് സൗണ്ട് പാസ്റ്റർ വിൽസൻ പി. ഏബ്രഹാം . ഫുഡ് കൺവീനർ ബ്രദർ ജോയിക്കുട്ടി പുത്തൂർ .വിജിലൻസ് ബ്രദർ കെ വി അലക്സ് . ട്രാൻസ്പോർട്ടേഷൻ ബ്രദർ കെ പി തോമസ് . എന്നിവരെ കൂടാതെ സബ്കൺവീനർമാരും പ്രവർത്തിച്ചുവരുന്നു . നവംബർ 25 ബുധൻ വൈകിട്ട് ആറുമണിക്ക് സെന്റർ മിനിസ്റ്റർ പാസ്റ്റർഏ.ഒ. തോമസ് കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും .പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട് വചന ശുശ്രൂഷ നിർവഹിക്കും. 26ന് രാവിലെ 10 മണിക്ക് പൊതുയോഗം .രണ്ടു മണിമുതൽ ഫാമിലി കോൺഫറൻസ് . വൈകിട്ട് ആറുമണിക്ക് പൊതുയോഗത്തിൽ പാസ്റ്റർ പിസി ചെറിയാൻ റാന്നി വചനം ശുശ്രൂഷിക്കും . 27 വെള്ളി രാവിലെ 10 മണിക്ക് പൊതുയോഗം. 2മണിക്ക് സോദരി സമാജം വാർഷികം .വൈകിട്ട് 6 മണിക്ക് പൊതുയോഗത്തിൽ പാസ്റ്റർ അനീഷ് തോമസ് തിരുവല്ല പ്രസംഗിക്കും. 28 ശനി രാവിലെ 10 മണിക്ക് പൊതുയോഗം. 2മണിക്ക് സൺഡേ സ്കൂൾ , പി.വൈ.പി.എ സംയുക്ത വാർഷികം . വൈകിട്ട് 6 മണിക്ക് പൊതുയോഗത്തിൽ പാസ്റ്റർ എബി എബ്രഹാം കോട്ടയം വചന ശുശ്രൂഷ നിർവഹിക്കും. 29 ഞായർ രാവിലെ 8 മണി മുതൽ തിരുവത്താഴ ശുശ്രൂഷയ്ക്ക് സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.ഒ.തോമസ് കുട്ടി നേതൃത്വം നൽകും .തുടർന്ന് നടക്കുന്ന സംയുക്ത ആരാധനയിലും സമാപന സമ്മേളനത്തിലും പാസ്റ്റർ കെ.ജെ.തോമസ് കുമളി സമാപന സന്ദേശം നൽകും . മാത്യു സാം പബ്ലിസിറ്റി കൺവീനർ

