ജിജി റ്റോം, ഫൊക്കാന പി. ആർ. ഓ
കൊച്ചി: ജനുവരി 11, 12, 13 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഫൊക്കാന കേരള കൺവൻഷന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആൻറോ വർക്കി എന്നിവർ അറിയിച്ചു.
അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തെ കേരളവുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പരിപാടികളാണ് ഇത്തവണത്തെ കേരള കൺവൻഷനിൽ ഫൊക്കാന ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്കാരിക, ബിസിനസ് മേഖലകളിലെ സംഭാവനകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

