റവ. പോൾ മാത്യൂസ് പ്രസംഗിക്കുന്നു
നവാപൂർ: വടക്കേ ഇൻഡ്യയിലെ ഏറ്റവും വലിയ ആത്മിയ സംഗമമായ നവാപൂർ കൺവൻഷന് അനുഗ്ര സമാപ്തി. മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നശേഷം നടക്കുന്ന ആദ്യ കൺവെൻഷൻ ദൈവസാന്നിധ്യംകൊണ്ടും ആയിരിക്കണക്കിന് ദൈവമക്കളുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
ഏറെ വെല്ലുവിളികളും നിറഞ്ഞ സാഹചര്യത്തിൽ ദൈവകൃപയിൽ ആശ്രയിച്ച് 12 ന് രാവിലെ 8.30ന് റവ.ജോയ് പുന്നൂസ് പുതിയ കൺവെൻഷൻ പ്രാർത്ഥിച്ച് ഉദ്ഘാടനം നിർവഹിച്ചു. വിവിധ യോഗങ്ങളിൽ പാസ്റർമാരായ റെജി മാത്യു, റോജി ജെ ജോർജ്, നൂറുദ്ദീൻമുള്ള എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.
കൺവൻഷനോടനുബന്ധിച്ച് ഫിലദൽഫിയ ബൈബിൾ കോളജ് ഗ്രാഡുവേഷൻ, ശുശ്രൂഷക സമ്മേളനം, വിദ്യാർത്ഥി-യുവജന സമ്മേളനം എന്നിവ നടന്നു. ഈ വർഷത്തെ കൺവെൻഷൻ ദൈവസാന്നിധ്യം കൊണ്ടും ദൈവമക്കളുടെ പ്രാർത്ഥനയും ആരാധനയും കൊണ്ട് ആത്മഭരിതമായ നാല് ദിനങ്ങൾ ആയിരുന്നു. 15 ന് ഞായറാഴ്ച സംയുക്ത്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടുംകൂടി കൺവൻഷൻ സമാപിച്ചു. റവ.പോൾ മാത്യൂസ് കർത്തൃമേശക്ക് നേതൃത്വം നൽകി. ഫിലദൽഫിയ ക്വയർ ഗാനശുശ്രുഷ നിർവഹിച്ചു. ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകൻമാരും യോഗങ്ങളിൽ സംബന്ധിച്ചു.
പാസ്റ്റർ.റെജി തോമസ്, നവാപുർ

