റവ.ഷാജി കാരയ്ക്കൽ
ഡാളസ്:നോർത്ത് അമേരിക്കൻ 2025ലെ ശാരോൻ ഫാമിലി കോൺഫറൻസിന് സംയുക്ത സഭായോഗത്തോടെ അനുഗ്രഹീത സമാപനം. അടുത്ത കോൺഫറൻസ് ചിക്കാഗോയിൽ 2027ൽ പാസ്റ്റർ എം. ജി.ജോൺസന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു. സഭായോഗത്തിനും കർത്തൃമേശയ്ക്കും നാഷണൽ കൺവീനർ പാസ്റ്റർ സ്റ്റീഫൻ വർഗീസ് നേതൃത്വം നൽകി. നോർത്ത് അമേരിക്കൻ ശാരോൻ സഭകളുടെ ദേശീയ പ്രസിഡന്റ് പാസ്റ്റർ ഡോ. ടിങ്കു തോംപ്സൺ, അതിഥി പ്രഭാഷകൻ പാസ്റ്റർ ജോ തോമസ് എന്നിവർ സമാപന സന്ദേശങ്ങൾ നൽകി.
ശാരോൻ നാഷണൽ ഭരണ സമിതിയെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
