
വത്തിക്കാൻ :കഴിഞ്ഞ 25 വർഷത്തിനിടെ ലോകമെമ്പാടും കൊല്ലപ്പെട്ട ക്രൈസ്തവരുടെ ജീവിതകഥകൾ സമാഹരിക്കാൻ ഒരുങ്ങി വത്തിക്കാൻ കമ്മീഷൻ. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് 1600ഓളം ക്രൈസ്തവരുടെ ജീവിതകഥകൾ സമാഹരിക്കുന്നത്. പൊന്തിഫിക്കൽ ഫൗണ്ടേഷൻ ആയ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ സഹകരണത്തോടെ വത്തിക്കാൻ കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ക്രൈസ്തവ വംശഹത്യയുടെ പേരിൽ ജീവൻ സമർപ്പിച്ചവരുടെ കഥകൾ സമാഹരിക്കുന്നത്. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ലോകമെമ്പാടും കൊല്ലപ്പെട്ട ക്രൈസ്തവരുടെ ജീവിത കഥകളാണ് സമാഹരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം 2020 നും 2025 നുമിടയിൽ കൊല്ലപ്പെട്ട 1624 ക്രിസ്ത്യാനികളുടെ കേസുകളാണ് വത്തിക്കാൻ പഠനത്തിനായി എടുത്തിട്ടുള്ളത്. സപ്സഹാറൻ ആഫ്രിക്കയിൽ 643, ഏഷ്യയിലും ഓഷ്യാനിയയിലും 357, അമേരിക്കകളിൽ 304, മിഡിൽ ഈസ്റ്റിലും അഗ്രിബിലും 277, യൂറോപ്പിൽ 43 എന്നിങ്ങനെയാണ് ഏഷ്യയിലെയും ഓഷ്യാനിയയിലെയും കണക്കുകൾ.ഏഷ്യയിലെയും ഓഷ്യാനിയയിലെയും കണക്കിൽ ശ്രീലങ്കയിൽ 2019 ലെ ഈസ്റ്റർ നടന്ന ആക്രമണത്തിൽ ഇരകളായ 200ലധികം പേരും ഉൾപ്പെടുന്നു. ആഫ്രിക്കയിൽ ഭൂരിഭാഗവും തീവ്രവാദികളായ തീവ്രവാദികളുടെ കൈകളാലോ വംശീയ രാഷ്ട്രീയ സംഘർഷങ്ങളിൽപെട്ടു മരണമടഞ്ഞവരാണെന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
രക്തസാക്ഷികളുടെ ജീവിത സാക്ഷ്യങ്ങൾ ശേഖരിക്കാൻ 2023 ജൂലൈ മുതൽ കമ്മീഷൻ പ്രവർത്തിച്ചുവരുന്നു. സഭയുടെ എല്ലാ കാലഘട്ടങ്ങളിലും രക്തസാക്ഷിത്വം നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ മുൻകാലങ്ങളിലെ അപേക്ഷിച്ച് ക്രിസ്തുവിന്റെ സന്ദേശത്തെ ഒറ്റിക്കൊടുക്കാതിരിക്കാൻ പലരും തങ്ങളുടെ ജീവിതം സമർപ്പിക്കുന്നു എന്ന് കമ്മീഷന്റെ പ്രസിഡന്റും വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡികാസ്ട്രിയുടെ സെക്രട്ടറിയുമായ ബിഷപ്പ് ഫാബിയോ ഫാബൻ പറഞ്ഞു. 2015 ഫെബ്രുവരിയിൽ ലിബിയയിൽ കൊല്ലപ്പെട്ട 21 കോപ്പ്റ്റി രക്തസാക്ഷികൾ 2016 ലെ യമനിലെ ഏദനിൽ നാലു മിഷനറീസ് ഓഫ് ചാരിറ്റി, ശ്രീലങ്കയിൽ 2019 ഈസ്റ്റർ ഞായറാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 200ൽ അധികം പേർ എന്നിങ്ങനെ തള്ളിപ്പറയാത്തതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ജീവിതങ്ങളാണ് സമാഹരത്തിൽ ഉൾപ്പെടുത്തുക.
