കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്ററിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ്സ് സെപ്റ്റംബർ 21 ഞായർ മുതൽ 23 ചൊവ്വ വരെ നാഗമ്പടം റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 5.45 ന് ‘ദൈവത്തിന്റെ സമ്മാനങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

