ക്രൈസ്തവ രചനയുടെ മാതൃക ലൂക്കോസ് പറയുന്നുണ്ട്.
ലൂക്കോസ് ഒന്നാം അധ്യായത്തിന്റെ ഒന്നു മുതൽ മൂന്നു വരെ: “ശ്രീമാനായ തെയോഫിലോസേ, ആദി മുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ, നമ്മുടെ ഇടയിൽ പൂർണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു അതു ക്രമമായി എഴുതുന്നതു ആദ്യം മുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു”. ഈ വചനം ഗംഭീരമായ സാഹിത്യ രചനയുടെ ഒരു ഇൻസ്ട്രക്ഷൻ ആണ്. ഞാൻ പ്രസംഗിക്കുമ്പോൾ എന്റെ മിനിസ്റ്റേഴ്സ് കോൺഫറൻസിൽ ‘വചനത്തിന്റെ ശുശ്രൂഷകന്മാർ’ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. പക്ഷേ എന്റെ വായനയിൽ മാറിയ ഒരു ചിന്താധാര ഡെവലപ്പ് ചെയ്യാൻ ദൈവം സഹായിച്ചു. എങ്ങനെ ക്രൈസ്തവ സാഹിത്യം രചിക്കണമെന്ന് സംബന്ധിച്ച് ഒന്ന് രണ്ട് നല്ല നിർദ്ദേശങ്ങൾ ഇതിനകത്ത് ലൂക്കോസ് അറിഞ്ഞോ അറിയാതെയോ എഴുതി വെച്ചിട്ടുണ്ട്. ഒന്ന് ഞങ്ങൾ ഹിസ്റ്ററിയിൽ പറയും പ്രൈമറി സോഴ്സസ്,സെക്കൻററി സോഴ്സസ്,ടെർഷറിസോഴ്സസ് അതാണ് എഴുത്തിന്റെ ഒരു ക്രമം . പ്രൈമറി സോഴ്സസിന്റെ നമ്പർ വൺ ഓർ പ്രയോറിറ്റിലിസ്റ്റ് എന്നുള്ളത് ഐ വിറ്റ്നസ് ആണ്. ഈ വചനത്തിനകത്ത് എത്ര മനോഹരമായിട്ടാണ് എഴുതി വെച്ചിരിക്കുന്നത്. ആദ്യം മുതൽ കണ്ട സാക്ഷികളും… സാക്ഷികൾ എന്നുള്ളത് മലയാളത്തിൽ സാക്ഷി എന്നാണ്, അതിന്റെ ഇംഗ്ലീഷ് ഐ വിറ്റ്നസ് . അപ്പോൾ നേരിട്ട് കണ്ടവരെ വേണം എന്റെ ഈ എഴുത്തിന് ഉപയോഗിക്കാൻ. ഇവിടെ നമ്മൾ വായിച്ചു വരുമ്പോൾ ഒരു ചരിത്രം എന്നു പറഞ്ഞിരിക്കുന്നു.പക്ഷേ അത് നമ്മൾ വിചാരിക്കുന്ന ഹിസ്റ്ററി അല്ല.പ്രവർത്തിപുസ്തകം എഴുതിയത് ലൂക്കോസ് ആണെന്ന് നിങ്ങൾക്കറിയാം. പ്രവർത്തി ഒന്നിന്റെ ഒന്നിലാണ് രണ്ടാമത്തെ ചരിത്രരചന, ഒന്നാമത്തേത് ലൂക്കോസ് സുവിശേഷത്തിൽ. രണ്ടാമത്തേത് അപ്പോസ്തല പ്രവർത്തിയിൽ. രണ്ടിടത്തും ചരിത്രമെന്ന വാക്ക് മലയാളത്തിൽ ഉണ്ടെങ്കിലും ഒറിജിനൽ വാക്ക് പരിശോധിച്ചാൽ നരേഷൻ, നരേറ്റീവ് എന്നാണ് പറയുന്നത്. നരേറ്റീവ് എന്ന് പറയുന്നത് വെറുംചരിത്രമല്ല , സംഭവങ്ങൾ ഉണ്ട്, ഉപമകൾ ഉണ്ട്, സാദൃശ്യങ്ങൾ ഉണ്ട്, വ്യക്തികളുടെ പരാമർശങ്ങൾ ഉണ്ട്,ഹിസ്റ്ററി ഉണ്ട് എല്ലാം കൂടെ ചേരുമ്പോഴേ ഒരു നരേറ്റീവ് ശരിയാവുകയുള്ളൂ. ഞാൻ പറയുന്നതല്ല,പ്ളേറ്റോ, അരിസ്റ്റോട്ടിൽ, ഹെർഡോട്ടസ് എന്നിവരുടെ എല്ലാം എഴുത്തുകളെ പണ്ടേ കാലത്ത് നരേറ്റീവ് എന്ന് വിളിച്ചിരുന്നു. ഇവിടെ ലൂക്കോസ് ചെയ്യുന്നത് ഒരു നരേറ്റീവ് എഴുതുകയാണ്. അദ്ദേഹം പറയുന്നു, മൈ നറേഷൻ, ഐ വിറ്റ്നസ് വേണം. അപ്പോൾ ഐ വിറ്റ്നസ് ഉണ്ടെങ്കിലേ ഓതന്റിസിറ്റി ഉണ്ടാവൂ.

രണ്ടാമത് നമ്മുടെ ഇടയിൽ പറഞ്ഞുവരുന്ന സംഗതികൾ വെർബൽ കമ്മ്യൂണിക്കേഷൻ ആണ്. അതുകൊണ്ടാണ് ലോഗോസ് എന്ന വാക്ക്. ‘മിനിസ്റ്റേഴ്സ് ഓഫ് ദ വേഡ്’ എന്നതിന് ലോഗോസ് എന്ന വാക്ക് പ്രധാനമായി ഉപയോഗിച്ചിരിക്കുന്നു. താഴോട്ട് വരുമ്പോൾ പിന്നെയും ലോഗോസ് ഉണ്ട്. അത് മലയാള ബൈബിളിൽ വാർത്ത എന്ന വാക്ക് ആണ്.അപ്പോൾ ഒന്നാമത്തേത് ‘വേർഡ് ഓഫ് ഗോഡ്’ രണ്ടാമത്തേത് വർത്തമാനം.
കമ്മ്യൂണിക്കേഷൻ ഓഫ് വേർഡ്. എനിക്കത് വളരെ ഇഷ്ടപ്പെട്ടു. വളരെ ചിന്തനീയമായി തോന്നി. അപ്പോൾ ദൈവത്തിന്റെ വചനം പങ്കുവെച്ചവരുണ്ട്. നമ്പർവൺ ഐ വിറ്റ്നസ്. നമ്പർ ടു, പ്രസംഗം. നമ്പർ ത്രീ,നമ്മുടെ ഇടയിൽ നാളുകളായി പറഞ്ഞു പതിഞ്ഞും വന്നിരിക്കുന്ന കുറെ വർത്തമാനങ്ങൾ,കമ്മ്യൂണിക്കേഷൻ.എനിക്ക് കുറച്ചുകൂടി ഇഷ്ടപ്പെട്ട അടുത്ത സംഗതി എല്ലാ റൈറ്റേഴ്സും ശ്രദ്ധിക്കാവുന്നതാണ്. അതിന്റെ നിശ്ചയം നീ അറിയണം. ഈ പറഞ്ഞുവരുന്ന സംഗതി ശരിയാണോ എന്ന് ഉറപ്പുവരുത്തണം. നിശ്ചയം ഉണ്ടാകണം. അടുത്തത് ക്രമമായി എഴുതുക. ഒരു റൈറ്റിംഗിനകത്ത് ക്രമത്തിൽ എഴുതുക എന്നുള്ളത് ഒരുപാട് സ്കാറ്റേഡ് ഡൈവേഴ്സ് ചിന്താധാരകൾ ഉണ്ട്,പറഞ്ഞ ഒത്തിരി കഥാകഥനങ്ങൾ ഉണ്ട്, ഒത്തിരി ഐ വിറ്റ്നസിംഗ് ഉണ്ട്. വേർഡ് ഓഫ് ഗോഡ് പ്രീച്ചേഴ്സ് പറഞ്ഞ റിലേബിൾ ആയ സോഴ്സസ് ഉണ്ട്. പക്ഷേ ഇതിലെല്ലാം ഏറ്റവും പ്രധാനപ്പെട്ടത് ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിംഗ് എന്ന് പറയും. സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്ക് തോന്നിയിരിക്കുന്നു: ഊഹാപോഹമോ വല്ലവരും പറഞ്ഞതോ എഴുതാനല്ല, എഴുത്തുകാർ വേറെ കാണും . അതെല്ലാം ഇമ്പ്ലികേഷൻ അപ്പൊക്രിഫിക്കൻ റൈറ്റേഴ്സ് ആണ്. സ്റ്റുഡിയോഗ്രാഫിയാണ്. ഇങ്ങനെ കുറെ ചരക്കുകൾ കുറേ പേരെഴുതി വച്ചിട്ടുണ്ട് അതുപോരാ. ഞാനിപ്പോൾ ഇതെല്ലാം ഒന്ന് ചിട്ടപ്പെടുത്തി ക്രമത്തിൽ ആക്കി തെളിവുകൾ ഹാജരാക്കി സിസ്റ്റമൈസ് ചെയ്തിട്ട് ഒടുവിൽ ഒരു ഇൻവെസ്റ്റിഗേഷൻ ആയി പരിശോധിച്ച് എഴുതാൻ പോവുകയാണ്. ഞാൻ സത്യം പറഞ്ഞാൽ അടുത്തയിടയ്ക്കാണ് ഇങ്ങനെ വായിച്ചത്. അതുകൊണ്ട് എല്ലാ എഴുത്തുകാരോടും ഞാൻ പറയുകയാണ്, ഈ വാക്യത്തിനകത്തു ഹൗ ടു റൈറ്റ് ക്രിസ്ത്യൻ ലിറ്ററേച്ചർ.ക്രൈസ്തവസാഹിത്യ രചനയുടെ അടിസ്ഥാന നിർദേശങ്ങൾ ലൂക്കോസ് എന്ന എഴുത്തുകാരന്റെ രചനയിൽ കൃത്യമായി പറയുന്നു.എനിക്ക് വായിച്ചപ്പോൾ അതു ബോധ്യമായി. ഇതാണ് അനുകരണീയമായ എഴുത്തു മാതൃക.
(പുനലൂരിൽ നടന്ന ക്രൈസ്തവ എഴുത്തുകാരുടെ സമ്മേളനത്തിലെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞത്).

