ത്രിശൂർ :യറുശലേം മുതൽ ഇല്ലൂര്യ ദേശം വരെ ചുറ്റി സഞ്ചരിച്ചു സുവിശേഷ ഘോഷണം പൂർത്തിയാക്കിയ അപ്പോസ്തലനായ പൗലോസിന്റെ അനുഭവങ്ങളെ കുറിച്ച് പൗലോസിന്റെ പാദസ്പർശനം ഏറ്റ അപ്പോസ്തല പ്രവർത്തികളിലെ നാടുകളിൽ കൂടി പഠന യാത്ര നടത്തിയ പാസ്റ്റർ സാം കുമരകം എഴുതിയ ‘ ചങ്ങല ധരിച്ച സ്ഥാനപതി ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം ക്രിസ്തുവിൽ പ്രസിദ്ധനായ പീച്ചി മാസ്റ്റർ ( ത്രിശൂർ ) നിർവഹിച്ചു.

പീച്ചി മാസ്റ്ററിൽ നിന്നും പാസ്റ്റർ സജി ജോർജ് പുസ്തകം ഏറ്റുവാങ്ങുന്നു. സിസ്റ്റർ റെയിച്ചൽ വർഗീസ്,പാസ്റ്റർ സാം കുമരകം എന്നിവർ സമീപം
(1993 ൽ കോട്ടയം വടവാതൂർ ശാലോം ബൈബിൾ സ്കൂളിൽ സാം കുമരകത്തെ വചനം അഭ്യസിപ്പിച്ച അധ്യാപകൻ കൂടിയാണ് പീച്ചി മാസ്റ്റർ )
നീ കാണുന്നത് എഴുതുക എന്ന വചനം ഉദ്ധരിച്ചു കൊണ്ടും അനേകർ ക്രിസ്തുവിന്റെ ധീര പോരാളികൾ ആയി നിൽക്കുവാൻ ഈ പുസ്തകം ഉതകട്ടെഎന്നുംആശംസിച്ചുകൊണ്ട് പുസ്തകപ്രകാശനവേളയിൽ പീച്ചിമാസ്റ്റർസംസാരിച്ചു. പാസ്റ്റർ സജി ജോർജ് പുസ്തകം ഏറ്റു വാങ്ങി.
ഇന്ത്യയിൽ അനേകം മിഷണറിമാരെ എഴുന്നേൽപ്പിക്കുക എന്നതാണ് ഈ പുസ്തകം ലക്ഷ്യമിടുന്നത് എന്ന് പാസ്റ്റർ സജി ജോർജ് പറഞ്ഞു.
പുസ്തകം ആവിശ്യമുള്ളവർ പാമ്പാടി രഹബോത്തുമായി ബന്ധപ്പെടുക :-
REHABOTH
CHALACHERY BLDG
PAMPADY P O
KOTTAYAM
+91 9447103948
പേജ് -172
വില -180/

