നിലമ്പൂർ: നിലമ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അഗപ്പെ ഗോസ്പൽ മിഷന്റെ 31 മത് ജനറൽ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.2026 ജനുവരി 28 ബുധൻ മുതൽ ഫെബ്രുവരി 1 ഞായർ വരെ നിലമ്പൂർ അഗപ്പെ ഹിൽസിൽ വച്ച് നടക്കുകയാണ്. മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന അഗപ്പെ മിഷന്റെ കേരളം കൂടാതെ മറ്റു സംസ്ഥാനങ്ങളിലുമുള്ള ദൈവദാസന്മാരും ദൈവം മക്കളും പങ്കെടുക്കുന്ന ഈ ആത്മീയ മഹാസമ്മേളനം മിഷൻ പ്രസിഡണ്ട് പാസ്റ്റർ പി എം അലക്സാണ്ടർ പ്രാർത്ഥിച്ച് സമർപ്പിക്കും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ അഭിമന്യു അർജുൻ, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ ഷിബു കെ മാത്യു, പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി തുടങ്ങിയവർ രാത്രി യോഗങ്ങളിൽ ദൈവവചനം സംസാരിക്കും. 29 ന് രാവിലെ 8.30 മുതൽ 12.30 വരെ നടക്കുന്ന ഗ്രാജുവേഷൻ സർവീസിൽ ഡോക്ടർ കെ സി ചാക്കോ മുഖ്യ സന്ദേശം നൽകും. 130 ഓളം വിദ്യാർത്ഥികൾ ആണ് ഈ വർഷം ഗ്രാജുവേഷൻ ചെയ്യുന്നത്. മുപ്പതാം തീയതി നടക്കുന്ന ഇവാഞ്ചലിസം ബോർഡ് മീറ്റിങ്ങിൽ പാസ്റ്റർ കെ കെ മാത്യു ദൈവവചന സംസാരിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സഹോദരി സമ്മേളനത്തിൽ ഡോക്ടർ ഷേർലി ജോർജ് സന്ദേശം നൽകും. 31 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ അൻസൺ പി മാത്യു, പാസ്റ്റർ സജിത്ത് തിരുവല്ല എന്നിവർ ദൈവവചനം സംസാരിക്കും. ഫെബ്രുവരി 1 രാവിലെ 8 30ന് ആരംഭിക്കുന്ന സംയുക്ത ആരാധനയോട് കൂടി ഈ വർഷത്തെ ആത്മീയ സംഗമത്തിന് സമാപനം കുറിക്കും.

