തുമ്പമൺ : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയിലെ അംഗവും, കൊച്ചി ഇടപ്പള്ളി ഫെയ്ത്ത് നഗർ അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ അംഗവുമായ ബ്രദർ ഡോ. അനിൽ ജോയ് തോമസിന്റെ മാതാവും തുമ്പമൺ കൊച്ചുപാറയിൽ ജോയിസ് ഭവനിൽ റ്റി റ്റി തോമസിന്റെ (ജോയ് കൊച്ചുപാറയിൽ) ഭാര്യയുമായ കൊട്ടാരക്കര കിഴക്കെത്തെരുവ് കുറേക്കാർ കുടുംബാംഗം അറപ്പുരയിൽ പൂന്തോട്ടത്തിൽ പുത്തൻവീട്ടിൽ അന്നമ്മ തോമസ് (ലീലാമ്മ, 86) നിത്യതയിൽയിൽ ചേർക്കപ്പെട്ടു.
മക്കൾ : ഡോ. അനിൽ ജോയ് തോമസ് (മിനിസ്ട്രി ഓഫ് ഹെൽത്ത്, കുവൈറ്റ്), ആൻസി തോമസ് (എമിരേറ്റ്സ് എയർലൈൻസ്, ഷാർജ).
മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ് (മിനിസ്ട്രി ഓഫ് ഹെൽത്ത്, കുവൈറ്റ്), ഷിബു (ഷാർജ). കൊച്ചുമക്കൾ : ഹാനോക്ക് (ഓസ്ട്രേലിയ), ജോയൽ, ജോവിറ്റ (ഇരുവരും ഷാർജ). സഹോദരങ്ങൾ : സാബു (കൊട്ടാരക്കര), ഓമന (ആയൂർ), പരേതരായ കുഞ്ഞച്ചൻ, കുഞ്ഞുമോൻ, ഗ്രേസി.
സംസ്കാരം പിന്നീട് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിൽ വച്ച് നടത്തും.

