
ന്യൂഡൽഹി: നിർബന്ധിത കൂട്ട മതപരിവർത്തനം നടത്തിയാൽ കുറഞ്ഞത് 20 വർഷംമുതൽ ജീവപര്യന്തംവരെ തടവും 25 ലക്ഷം രൂപ പിഴയും വ്യവസ്ഥചെയ്യുന്ന മതപരിവർത്തന നിരോധന നിയമഭേദഗതി ബില്ലുമായി ബിജെപി ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ.
സഭാസമ്മേളനത്തിൽ പുതിയബിൽ അവതരിപ്പിക്കുമെന്ന് സംസ്ഥാന പാർലമെന്ററികാര്യമന്ത്രി ജോഗറാം പട്ടേൽ അറിയിച്ചു. കൂട്ട മതപരിവർത്തനം നടത്തുന്നവരുടെ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. മതംമാറ്റത്തിന് ഉപയോഗിച്ച വേദി സർക്കാർ കണ്ടുകെട്ടും.
പൊതുവിഭാഗത്തിൽപ്പെട്ട ഏതെങ്കിലുമൊരാളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയാൽ ഏഴുമുതൽ 14 വർഷംവരെ തടവും അഞ്ചുലക്ഷം പിഴയുമാണ് ശിക്ഷ.
സ്ത്രീകൾ, പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ മതംമാറ്റിയാൽ തടവുശിക്ഷ പത്തുമുതൽ 20 വർഷംവരെയും പിഴ പത്തുലക്ഷം രൂപയുമാണ്.
