കോട്ടയം: പതിനായിരങ്ങളെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് നയിച്ച പ്രൊഫ. എം. വൈ. യോഹന്നാനെപ്പറ്റി കൊച്ചുമോൾ ഡോ.ഹന്ന ഏഞ്ചൽ രചിച്ച ‘എന്റെ ചാച്ചൻ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.
പ്രൊഫ. എം വൈ. യോഹന്നാന്റെ ഭാര്യ ആലീസ് യോഹന്നാനു പുസ്തകത്തിന്റെ പ്രഥമ കോപ്പി നൽകിക്കൊണ്ട് പവ്വർ വിഷന്റെ ചെയർമാൻ റവ.ഡോ.കെ.സി. ജോൺ പുസ്തകം പ്രകാശനം ചെയ്തു.
ഡോ. ഐസക് ജോൺ, റവ.അച്ചൻകുഞ്ഞ് ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.
ഡോ. അബിൻ എബ്രഹാം ഇട്ടി സ്വാഗതവും ഡോ.ഹന്ന കൃതജ്ഞതയും പറഞ്ഞു.
ദീപ്തി പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

