മിസോറം:1935 – ൽ സ്ഥാപിതമായ ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ (CHAI) യുടെ പത്തൊൻപതാം തൃവാർഷിക സമ്മേളനം മിസോറാമിലുള്ള ഐസ്വാൾ തിയോളജിക്കൽ കോളേജ് (എ.റ്റി. സി.) ഓഡിറ്റോറിയത്തിൽ വെച്ച് 2025 ഒക്ടോബർ മാസം 7 മുതൽ 11 വരെയുള്ള തീയതികളിൽ നടത്തപ്പെടുകയുണ്ടായി. പ്രസ്തുത കോൺഫറൻസ് മിസോ ഹിസ്റ്ററി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫസർ ഡോ. സംഖിമ ഉദ്ഘാടനം ചെയ്തു.
CHAI ഭാരതത്തിലെ എല്ലാ ക്രൈസ്തവ സഭകളും ഉൾപ്പെടുന്ന ഒരു സംഘടന ആണ്. ഇതിനു തെക്കെ ഇന്ത്യ, വടക്കേ ഇന്ത്യ, കിഴക്കേ ഇന്ത്യ, കിഴക്ക് പടിഞ്ഞാറ് ഇന്ത്യ, വെസ്റ്റേൺ ഇന്ത്യ എന്നീ അഞ്ചു ശാഖകൾ ഉണ്ട്. പ്രാദേശീക സമ്മേളനങ്ങൾ നടത്തുന്നത് കൂടാതെ മൂന്നു വർഷത്തിൽ ഒരിക്കൽ ബ്രഹുത്തായ സമ്മേളനങ്ങൾ നടത്തി ചരിത്ര എഴുത്തിന്റെ നൂതന ദർശനങ്ങൾ ചർച്ച ചെയ്യുക പതിവാണ്.
ആറു വല്യങ്ങളായി ഇന്ത്യൻ സഭയുടെ ചരിത്രം, ഇന്ത്യൻ ചർച്ച് ഹിസ്റ്ററി റിവ്യൂ (ദൈവാർഷീക പ്രസിദ്ധീകരണം) എന്നിവ എടുത്തു പറയാവുന്ന സംഭാവനകൾ ആണ്. ഭാരതത്തിലെ സഭചരിത്രരചനയ്ക്ക് പുതിയ മാനങ്ങൾ നൽകുന്നതിനു ഈ സങ്കടനയ്ക്ക് സാധിച്ചിട്ടുണ്ട്.
ഈ വർഷം കോൺഫെറെൻസിന്റ ആദിത്യം ഏറ്റെടുത്തത് നോർത്ത് ഈസ്റ്റൺ ബ്രാഞ്ച് ആയിരുന്നു. താമസം ഭക്ഷണം അനുബന്ധ ചിലവുകൾ മിസോറാമിലെ പ്രസ്ബിറ്റേറിയൻ സഭ സ്പോൺസർ ചെയ്തു. ഈ വർഷം നടന്ന നടന്ന എൺപതോളം അംഗങ്ങൾ സംബന്ധിച്ച കോൺഫെറെൻസിൽ പ്രശ്നപരിഹാരത്തിനുള്ള ക്രൈസ്തവ സഭയുടെ പങ്കും പ്രതികരണവും എന്ന വിഷയത്തെ ആസ്പദമാക്കി പന്ത്രണ്ടു അക്കാദമിക്ക് പ്രബന്ധങ്ങൾ അവതരിപ്പിച്ചു ചർച്ചകൾ നടത്തി. 2028 ലെ കോൺഫറൻസ് തെക്കേ ഇന്ത്യയിൽ നടത്തുന്നതിനും അതിനു മുൻപു ബ്രാഞ്ച് സമ്മേളനങ്ങൾ നടത്തുന്നതിനും തീരുമാനം എടുത്തു.
നിലവിലെ പ്രസിഡന്റ് റെവ. ഡോ. മാണ്മഷി എക്കായുടെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു പാസ്സാക്കി. അടുത്ത മൂന്നു വർഷത്തേക്കുള്ള ഭരണ സമിതിയെയും പ്രസ്തുത കോൺഫെറെൻസിൽ ജനറൽ ബോഡി അംഗീകാരത്തോടെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് – ഡോ. ചാൾസ് ഡയസ്, വൈസ് പ്രസിഡന്റ് – മിസ്സ് അഗ്നെസ് ഡി. സാ, ജനറൽ സെക്രട്ടറി – ഡോ. ശിവരാജ് കെ. മഹേന്ദ്ര, ജോയിന്റ് സെക്രട്ടറി – ഡോ. ടൈകല ജാമിർ, ട്രഷറർ – ഡോ. ജോബി ജോസ് കൊച്ചുമുറ്റോം, മെംബേർസ്- ഡോ. എച്. ലാൽരിന്തങ്ങ, ഡോ. ഐസക് ദേവദോസ്. ഇവരെ കൂടാതെ ബ്രാഞ്ച് പ്രസിഡന്റുമാരും, പുസ്തക പ്രസിദ്ധീകരണ എഡിറ്റോറിയൽ ബോർഡ് മെംബേർസ്, ഇന്ത്യൻ ചർച്ച് ഹിസ്റ്ററി റിവ്യൂ എഡിറ്റർ എന്നിവർ ക്ഷണിക്കപ്പെട്ട അംഗങ്ങൾ ആയിരിക്കും.


