കല്ലുമല: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മാവേലിക്കര സെന്റർ കൺവെൻഷൻ മെയ് 14 മുതൽ 17 വരെ കല്ലുമല മാർക്കറ്റ് ജംഗ്ഷനിൽ നടക്കും.
റവ. വൈ. റെജി (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ. മാത്യു (അസിസ്റ്റൻ്റ് ഓവർസിയർ), റവ. ഷാജി ഇടുക്കി (സ്റ്റേറ്റ് സെക്രട്ടറി), പാസ്റ്റർ ലൈജു നൈനാൻ (സെന്റർ പാസ്റ്റർ), പാസ്റ്റർ കെ. ജെ. തോമസ് (കുമളി), പാസ്റ്റർ ഷാജി എം. പോൾ (പവർ വിഷൻ), പാസ്റ്റർ പി.സി. ചെറിയാൻ (റാന്നി) എന്നിവർ പ്രസംഗിക്കും.
ക്രൈസ്റ്റ് സിംഗേഴ്സ് ചെങ്ങന്നൂരും മാവേലിക്കര സെന്റർ ക്വയറും ഗാനശുശ്രൂഷ നിർവഹിക്കും. 17ന് ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

