തിരുവല്ല: ക്രിസ്തീയ ഐക്യത്തിന്റെ പാതയി ലൂടെ സത്യവി ശ്വാസസാക്ഷ്യം പുതുക്കി,സഭാ സൗഹൃദത്തിനും ആത്മീയ സഹയാത്രയ് ക്കും ഉതകുന്ന കേരളത്തിലെ ക്രൈസ്തവ സഭ മേലധ്യക്ഷൻമാരുടെ കുട്ടായ്മ – ഷെപ്പേഡ്സ് ഫെലോഷിപ്പ് തിരുവല്ല മഞ്ഞാടി സെൻ്റ് തോമസ് ഇ വാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സഭാ കേന്ദ്രത്തിൽ നടന്നു. സഭയുടെ ആറാമ ത് പ്രിസൈഡിംഗ് ബിഷപ്പ് ഡോ.ഏബ്ര ഹാം ചാക്കോയുടെ സ്ഥാനാരോഹണത്തിന്റെ പശ്ചാത്തലത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിൽ ഐക്യപ്പെട്ടിരിക്കുന്ന നാം ദൈവരാജ്യ വിപുലീകരണത്തിനും ലോകത്തിൻ്റെ ജീവനുവേണ്ടിയും ദൈവ കൃപയിൽ ഒരുമിച്ച് മുന്നേറുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
സഭകളുടെ ഐക്യത്തിനും വിശ്വാസ സംരക്ഷണത്തിനും നിലനിൽപ്പിനും ഭീ ഷണികൾ നേരിടുന്ന സാഹചര്യത്തിൽ, വ്യത്യസ്തതകൾക്കിടയിലും സഭകൾ ക്ക് ഒന്നിച്ചുനിന്ന് മുന്നോട്ട് പോകുവാനും ക്രിസ്തുവിൽ സാക്ഷ്യം പുലർത്താനും കഴിയണമെന്നും അദ്ദേഹം പറ ഞ്ഞു. പ്രിസൈഡിംഗ് ബിഷപ്പ് ഡോ.എ ബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാർ ബർണബാസ് സ ഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി.
ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോ സ്, ഡോ.ഗീവർഗീസ് മാർ കുറിലോസ്,സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, ഡോ. ജോഷ്വാ മാർ ഇഗ് നാത്തിയോസ്, ബിഷപ്പ്. ഡോ.മലയിൽ സാബു കോശി ചെറിയാൻ, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ ജനറൽ സെ ക്രട്ടറി റവ.ജേക്കബ് ആൻ്റണി കുടത്തിങ്കൽ,അഡ്വ. വർഗീസ് മാമ്മൻ എംഎൽ എ, ബിഷപ്പ് ഡോ. തോമസ് എബ്ര ഷപ്പ് സണ്ണി എബ്രഹാം, മാർത്തോമ്മാ സഭ സെക്രട്ടറി റവ.എബി. ടി.മാമ്മൻ, കെസിസി സെക്രട്ടറി അഡ്വ.പ്രകാശ്. ഹാം,ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്, ബി പി.തോമസ്, സഭാ സെക്രട്ടറി റവ.കെ. സജി മാത്യു, പ്രതിനിധി സഭാ ഉപാധ്യക്ഷൻ കെ.ഒ.രാജുക്കുട്ടി എന്നിവർ പ്ര സംഗിച്ചു.
മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അ ഡ്വ.അൻസിൽ സഖറിയാ കോമാട്ട്, മല ങ്കര കത്തോലിക്കാ സഭ അതിരൂപത വികാരി ജനറൽ ഫാ.ഐസക് പറപ്പള്ളി,, പുഷ്പഗിരി ഹോസ്പിറ്റൽ സിഇഒ ഫാ.ഡോ.ഫിലിപ്പ് പയ്യമ്പള്ളിൽ, ഇവാ ഞ്ചലിക്കൽ സഭ പ്രതിനിധി സഭാ അധ്യ ക്ഷൻ റവ. ഡോ. ജോൺ മാത്യു, വൈദിക ട്രസ്റ്റി റവ. സജി എബ്രഹാം, അൽമാ യ ട്രസ്റ്റി പ്രൊഫ.എബ്രഹാം ജോർജ്,വി കാരി ജനറൽമാരായ റവ.സി. കെ.ജേ ക്കബ്, റവ.ടി.കെ. തോമസ്, വിവിധ സഭകളിലെ വൈദികർ, ഇവാഞ്ചലിക്കൽ സഭാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

