തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2024ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ചാക്കോ കെ തോമസ് ബെംഗളൂരു രചിച്ച ‘സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി’ (ഗുഡ്ന്യൂസ് വാരിക) എന്നതാണ് മികച്ച ലേഖനം. വയനാട് ഉരുൾബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ഗ്രേസ് സന്ദീപ് തയ്യാറാക്കിയ ‘ഉള്ളുടച്ചുരുൾ’ (ഗുഡ്ന്യൂസ് വാരിക) മികച്ച ഫീച്ചറായും തെരഞ്ഞെടുക്കപ്പെട്ടു.
ഡോ.എം സ്റ്റീഫൻ, ഡോ. സിനി ജോയ്സ് മാത്യു, ഡോ. സാം കണ്ണമ്പള്ളി യുഎസ്എ എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.
ഒക്ടോബർ 11ന് പുനലൂർ ബഥേൽ ബൈബിൾ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്ലോബൽ മീഡിയ സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് പാസ്റ്റർ പി ജി മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളം കാട്ടിൽ എന്നിവർ അറിയിച്ചു.

