ദാരാസിംഗിന് മോചനമില്ല, തീരുമാനം നീട്ടി ഒഡീഷ സർക്കാർ
ദാരാസിംഗിന് മോചനമില്ല, തീരുമാനം നീട്ടി ഒഡീഷ സർക്കാർ
ഭുവനേശ്വർ: ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും 2 മക്കളേയും ചുട്ടുകൊന്ന കേസിൽ 24 വർഷമായി ജയിലിൽ കഴിയുന്ന മുഖ്യ പ്രതി ദാരാസിംഗിനെ ജയിൽ മോചിപ്പിക്കാനുള്ള തീരുമാനം നീട്ടി ഒഡീഷ സർക്കാർ. ഇയാളെ മോചിപ്പിക്കാനുള്ള തീരുമാനം നേരത്തെ സർക്കാർ എടുത്തിരുന്നതായാണ് റിപ്പോർട്ട്, മേയ് 17ന് ഭുവനേശ്വറിൽ യോഗം ചേർന്ന സംസ്ഥാന ശിക്ഷാ അവലോകന ബോർഡ്, ദാരാസിംഗിനെ പാർപ്പിച്ചിരിക്കുന്ന കിയോർ ജയിലിലെ അധികാരികളുടെ ശിപാർശ അംഗീകരിക്കാതെ മോചന തീരുമാനം മാറ്റി വയ്ക്കുകയായിരുന്നു യെന്നാണ് റിപ്പോർട്ട്. കേസിലെ മറ്റൊരു പ്രതിയായ മഹേന്ദ്ര ഹെംബ്രാമിനെ കഴിഞ്ഞ മാസം വിട്ടയച്ചിരുന്നു. ഇയാൾക്ക് നല്ല നടപ്പിന്റെ പേരിലാണ് ശിക്ഷയിൽ ഇളവ് നൽകിയത്. കേസിലെ മുഖ്യപ്രതി രബീന്ദ്ര പാൽ സിംഗ് എന്ന ദാരാ സിംഗിന്റെ ഉറ്റു കൂട്ടാളിയാണ് ഹെംബ്രാം. 1999 ജനുവരി 22 ന് ആണ് ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും തീവച്ചു കൊലപ്പെടുത്തിയത്. ഗ്രഹാംസ്റ്റെയിൻസ്, മക്കളായ ഫിലിപ്പ് (10). തിമോത്തി (ആറ്) എന്നിവർ നിഷ്ഠൂരമായി കൊല്ലപ്പെട്ട കേസിൽ ദാരാ സിംഗിനെയും ഹെംബ്രാമിനെയും മാത്രമാണ് വിചാരണ കോടതി ശിക്ഷിച്ചത്.
യുപിയിൽ നിന്ന് ഒഡിഷയിലേക്ക് വന്ന ദാരാ സിംഗായിരുന്നു ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ, ദാരാ സിംഗ്, ഹെംബ്രാം എന്നിവരുൾപ്പെടെ കേസിൽ 14 പ്രതികളാണു ണ്ടായിരുന്നത്. ഇവരിൽ 12 പേരെ വിട്ടയച്ചു. 2000 ജനുവരി 31 നാണ് ദാരാ സിംഗ് പിടിയി ലാകുന്നത്. 2003ൽ ദാരാ സിംഗിനു വധശിക്ഷ വിധിച്ചുയെങ്കിലും 200508 ഒഡിഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കുകയാ യിരുന്നു. ജയിൽ മോചനം ആവശ്യപ്പെട്ട് 2024 ഓഗസ്റ്റിൽ ദാരാസിംഗ് സുപ്രീം കോടതിയിൽ ദയാഹർജി നൽകിയിരുന്നു. ഇതിനിടെയാണ് ദാരാസിംഗിനെ മോചിപ്പിക്കാനുള്ള തീരുമാനം ഒഡീഷ സർക്കാർ നീട്ടി വച്ചത്.
സ്റ്റെയിൻസിനെയും മക്കളെയും 1999 ജനുവരി 21 രാത്രിയാണ് ജീവനോടെ ചുട്ടുകൊന്നത്. കിയോജ്ഞർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലായിരുന്നു ദേശീയ, അന്തർദേശീയ തലത്തിൽ വൻ പ്രതിഷേധമുണ്ടാക്കിയ സംഭവം നടന്നത് വില്ലീസ് വാഗണിൽ കിടന്നുറങ്ങുകയായിരുന്ന മൂവരെയും തീകൊ ളുത്തി കൊല്ലുകയായിരുന്നു. ആദിവാസികളെ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു സ്റ്റെയ്ൻസിനെയും കുട്ടികളെയും ബജ്റംഗ്ദൾ പ്രവർത്തകർ ചുട്ടുകൊന്നത്. സ്റ്റെയ്ൻസിൻ്റെ ഭാര്യ ഗ്ലാഡിസും മകൾ എസ്തറും മറ്റൊരിടത്താ യതിനാൽ രക്ഷപ്പെട്ടു.
