തിരുവല്ല: ഹല്ലേലൂയ മീഡിയയുടെയും യുട്യൂബ് ചാനലിന്റെയും ആഭിമുഖ്യത്തിൽ ‘റവ. വിനോദ് ചാക്കോയോടൊപ്പം ഒരു ദിവസം’ എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 13 ബുധനാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തിരുവല്ല കിഴക്കൻ മുത്തൂർ ഐ.പി.സി ബഥേൽ ചർച്ചിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
ആന്തരിക സൗഖ്യം, ദൈവരാജ്യം, നീതി, പുത്രത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മുൻഗണന ലഭിക്കും.
രജിസ്ട്രേഷൻ ഫീസ് 200 രൂപയാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതായിരിക്കും. എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും ഈ സെമിനാറിൽപങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി +91 8921946739 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.

