ഫ്രാൻഫ്രട്ട്: ജർമ്മനിയിലെ പാഡർ ബോൾ അതിരൂപതയിലുള്ള ഒരു കത്തോലിക്കാ ദേവാലയത്തിൽ ഹാരിപോട്ടർ പ്രമേയമാക്കി ആരാധനാക്രമം സംഘടിപ്പിച്ചത് വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഹെർണയിലെ സേക്രട്ട് ഹാർട്ട് പള്ളിയിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ ദേവാലയത്തെ ഹോഗോട്ട് മാന്ത്രിക വിദ്യാലയത്തിന് സമാനമായി അലങ്കരിക്കുകയും വിശ്വാസികളോട് മാന്ത്രിക വേഷങ്ങൾ ധരിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.എന്നാൽ വിശുദ്ധമായ അൾത്താരയ്ക്ക് മുന്നിൽ മന്ത്രവാദവും നിഗൂഢതകളും പ്രമേയമാക്കുന്നത് വിശ്വാസത്തെ അവഹേളിക്കുന്നതാണെന്നും ക്രിസ്തീയ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി 100 കണക്കിന് ആളുകൾ സഭാ അധികൃതർക്ക് പരാതി നൽകി. അതേസമയം ആധുനിക കഥകളിലൂടെ യുവാക്കളെ വിശ്വാസത്തിലേക്ക് ആകർഷിക്കുവാനുള്ള ശ്രമമാണ് ഇതെന്ന് അതിരൂപതയുടെ വിശദീകരണം.

