Plency Sam
അക്കരക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി ഗലീലാ കടലിലെ കുഞ്ഞോളങ്ങൾക്ക് മുകളിലൂടെ ഒഴുകി നീങ്ങിയ ബോട്ടിൽ ഞങ്ങൾ ഒരുമിച്ചു പാടി ” അക്കരക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി ഓളങ്ങൾ കണ്ട് നീ ഭയപ്പെടേണ്ട. ചിലർ നൃത്ത ചുവടുകൾ വച്ചു.. ഏറെ സന്തോഷകരമായ നിമിഷങ്ങൾ ആയിരുന്നു അത്.
ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രത്തിൽ അത്യന്തം പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഗാലീല കടൽ അഥവാ തടാകം. യേശുക്രിസ്തു തന്റെ പല അത്ഭുതങ്ങളും പ്രസംഗങ്ങളും നടത്തിയത് ഈ കടലിന്റെ തീരങ്ങളിലാണ്.
മത്സ്യത്തൊഴിലാളികളായ ശിഷ്യരെ വേർതിരിച്ചത് മുതൽ, വെള്ളത്തിന്മേൽ നടന്ന അത്ഭുതം വരെയുള്ള അനവധി സംഭവങ്ങൾ ഈ കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.
നിറഞ്ഞ സമാധാനത്തിന്റെ പ്രതീകമായി കാണപ്പെടുന്ന ഗലീലാ കടൽ, പ്രഭാതത്തിൽ മേഘങ്ങൾ പാറി നീങ്ങുന്ന കാഴ്ചയും മൃദുവായ കാറ്റിന്റെ സ്പർശവും കൊണ്ട് ആത്മാവിനെ തന്നെ സ്പർശിക്കുന്ന ഒരു വിശുദ്ധ അനുഭവമാണ് നൽകുന്നത്. ഇന്നും ഗലീലായുടെ തീരത്ത് നിന്നാൽ, ബൈബിളിലെ ആ ദിവ്യ നിമിഷങ്ങൾ മനസ്സിൽ ആവർത്തിച്ച്, ദൈവിക നിശ്ശബ്ദതയിലൂടെ ഹൃദയം നിറഞ്ഞു പോകും

