പത്തനംതിട്ട : കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക ഭീഷണികൾ ആയി വന്യജീവി ആക്രമണങ്ങളും .തെരുവു നായ ശല്യവും മാറിയിരി ക്കുന്നുവെന്നും ജനവാസ മേഖല കളിലേക്ക് വരുന്ന അക്രമകാരിക വന്യമൃഗങ്ങളെ വെടിവച്ചു .കൊല്ലുകയോ പിടികൂടി കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്ന് ജോ സ് കെ മാണി എം.പി. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്‌ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു “അദ്ദേഹം. ജനവാസ മേഖലക ള്ളിൽ മനുഷ്യർക്ക് ഭീഷണിയാകു ന്ന വന്യ മൃഗങ്ങളെ വെടിവച്ചോ മറ്റേതെങ്കിലും മാർഗത്തിലൂടെ യോ കൊലപ്പെടുത്തിയാൽ അങ്ങനെ ചെയ്യുന്നവർക്കെതിരെ കേസ് എടുക്കാൻ പാടില്ല എന്ന കർശന നിർദേശം കേന്ദ്ര ഗവൺ മെൻ്റ് സംസ്‌ഥാനങ്ങൾക്ക് നൽകണം. തെരുവ് നായ്ക്കളെ കൂട്ട ത്തോടെ പിടികൂടി വന്യമൃഗ ങ്ങൾക്ക് ആഹാരം ആയി ഉൾവ നങ്ങളിൽ കൊണ്ട് തുറന്നു വിട ണം.അങ്ങനെ ചെയ്‌താൽ ക്രൂര വന്യമൃഗങ്ങൾ ജനവാസ മേഖല കൾ ഇറങ്ങുന്നത് തടയാൻ കഴി യുമെന്നും അദ്ദേഹം പറഞ്ഞു. കു ര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.
സാമുവൽ മാർ തെയോഫി ലോസ്, സാമുവൽ മാർ ഐറേ നിയോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം, ബിഷപ് ഡോ. ഉമ്മൻ : ജോർജ്, ഓർത്തഡോക്‌സ് സഭഅസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കെസിസി ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ്, സജി അലക്സ്, ജില്ലാ പ്രസിഡ ന്റ് ഫാ. ജോൺസൺ കല്ലിട്ടേ തിൽ കോറെപ്പിസ്കോപ്പ, ജോജി പി. തോമസ്, അനീഷ് തോമസ്, ജില്ലാ ചെയർമാൻ രെഞ്ചു എം.
ജോയി, റവ. ഷാജി കെ. ജോർജ്, ബോബി കാക്കനാപ്പള്ളി, ബിജി മോൻ പൂമുറ്റം, അനുപ് വി. തോമ സ്, അബി എബ്രഹാം കോശി, റോണി ചേലമറ്റം, ഷിബു വർഗീ സ്, ഷിജോ കെ മാത്യു, ഡെന്നീ സ് സാംസൺ പ്രസംഗിച്ചു.
വന്യജീവികളുടെ ആക്രമണ ത്തിൽ നിന്ന് ജീവനും സ്വത്തും സംരക്ഷിക്കുക,വനനിയമങ്ങൾ പുനഃപരിശോധിക്കുക, നായ ശല്യം രൂക്ഷമായിരിക്കുന്ന സാഹ ചര്യത്തിൽ അടിയന്തിര ഇടപെ ടൽ നടത്തുക എന്നീ ആവശ്യ ങ്ങൾ ഉന്നയിച്ചായിരുന്നു പ്രതി ഷേധം. ഈ വിഷയത്തിൽ സഭാ പിതാക്കന്മാരുടെ ആശങ്ക അറി യിച്ചുള്ള കത്തുകൾ, മലയോര മേഖലയിലെ ഇടവകയിൽ നിന്ന് നിവേദനങ്ങൾ എന്നിവ ഗവർ ണർ, മുഖ്യമന്ത്രി, കേന്ദ്ര വനം മന്ത്രി, സംസ്‌ഥാന വനം മന്ത്രി, കേരളത്തിലെ എം.പിമാർ എന്നി വർക്ക് നൽകും..
