By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: നമ്മൾക്ക് എന്തോ കുഴപ്പമുണ്ട്
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > INDIA > നമ്മൾക്ക് എന്തോ കുഴപ്പമുണ്ട്
INDIANEWS

നമ്മൾക്ക് എന്തോ കുഴപ്പമുണ്ട്

സ്വന്തം ലേഖകൻ
Published: October 20, 2025
Share

ബിഷപ്പ് മാർ തോമസ് തറയിൽ

നമ്മുടെ സഭയിലെ നേതൃത്വ ശുശ്രൂഷയെ കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ എനിക്ക് തോ ന്നുന്നു, നമ്മൾ ചെയ്യേണ്ടത് എന്താണ്?നമ്മൾ യഥാർത്ഥത്തിൽ ഈ മനുഷ്യർക്ക് എങ്ങോട്ടാണ് നേതൃത്വം കൊടുക്കുന്നത്? സ്വർഗ്ഗത്തിലേക്ക് ആണല്ലേ. സ്വർഗ്ഗത്തിലേക്കാണ് നമ്മുടെ പോക്ക്. സ്വർഗമാണ് ഈ ജീവിതത്തിന്റെ ലക്ഷ്യം. നമ്മുടെ പിള്ളേരോട് ആരോടെങ്കിലും ചോദിച്ചു കഴിഞ്ഞാൽ ജീവിത ലക്ഷ്യം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ സ്വർഗ്ഗത്തിൽ പോകുന്നതാണെന്ന് ആരെങ്കിലും പറയുമോ? ഇനി ആരെങ്കിലും പറഞ്ഞാൽ നമ്മളെന്നാ പറയും, ‘അവൻ എന്തോ കുഴപ്പം ഉണ്ടെന്ന് ’. ‘ഇവൻ എന്തോ പ്രശ്നമുണ്ട് കേട്ടോ’. ആ ഒരു തരത്തിലേക്ക് എത്തി. പണ്ട് അങ്ങനെയല്ല. ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ കൃത്യം പറയും, ആത്മരക്ഷയാണ്. ആത്മാക്കളെ രക്ഷിക്കണം.നമ്മുടെ ഏറ്റവും വലിയ പ്രശ്നം വനിതാ സമാജത്തിൽ ആളു കുറഞ്ഞതോ കൂടുന്നതോ ഒന്നുമല്ല, സ്വർഗ്ഗത്തിൽ പോകാൻ ആയിട്ട് ആള് കുറയുന്നത് എന്നുള്ളതാണ്. നിത്യജീവൻ പ്രാപിക്കാനായിട്ട് ആള് കുറയുന്നതാണ് നമ്മുടെ പ്രശ്നം. അതുകൊണ്ട് നമ്മൾ ഈ ആത്മീയ രംഗത്ത് നേതൃത്വം കൊടുക്കുക എന്ന് പറയുമ്പോൾ, ഇപ്പോൾ ഞാൻ മെത്രാപോലീത്തയായി.എന്നാൽ ഇനി രണ്ടു കോളേജും കൂടെ അങ്ങോട്ട് പണിതേക്കാം, മൂന്നു സ്കൂളും കൂടെ പണിയാം, പത്ത് പള്ളി പണിയാം. കുറച്ചു സമ്മേളനം നടത്താം… ഇതൊന്നും പറഞ്ഞുകൊണ്ട് സ്വർഗ്ഗത്തിൽ ചെന്നിട്ട് ഒരു കാര്യവുമില്ല. നമ്മൾ ഏത് ജീവിതാവസ്ഥയിലാണെങ്കിലും നമ്മുടെയൊക്കെ മക്കളെ നമ്മൾ പറഞ്ഞു പഠിപ്പിക്കേണ്ട ഒരു വലിയ ബോധ്യം, അവർക്ക് നൽകേണ്ട ഒരു വലിയ ബോധ്യം, ‘മക്കളെ എവിടെ പോയാലും നിന്റെ ആത്മാവിനെ നീ നഷ്ടപ്പെടുത്തരുത്’. “ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവു നഷ്ടപ്പെട്ടാൽ നിനക്ക് എന്ത് ഫലം”. അതുകൊണ്ടുതന്നെ നമ്മുടെ ഫോക്കസ് നമ്മൾ വിട്ടുപോകാതെ മുന്നോട്ടുപോകണം. നമ്മുടെ കുഞ്ഞുങ്ങളെ ആത്മീയതയിൽ വളർത്തുക. ദൈവത്തെ മറന്നു പോകാതെ അവർ എവിടെയാണെങ്കിലും ജീവിക്കുക.
ഈ നേതൃത്വ ശുശ്രൂഷയിൽ ആയിരിക്കുന്നവരുടെ ഏറ്റവും വലിയ പ്രധാനപ്പെട്ട ഒരു ഗുണം എന്തായിരിക്കണം? ശാന്തമായിട്ട് ശ്രവിക്കാനുള്ള ഒരു ഗുണമാണ്. ശാന്തതയിൽ ശ്രവിക്കുക. നിങ്ങൾ മറിയയുടെയും മാർത്തയുടെയും കഥ കേട്ടിട്ടുണ്ടല്ലോ. അവിടെ ചെന്നിട്ട് എന്താണ് സംഭവം? മറിയ നല്ല സുഖമായിരുന്നു ഈശോയുടെ വചനങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു. മാർത്തയാണെങ്കിൽ പലവിധ കാര്യങ്ങളിൽ മുഴുകി വെഗ്രചിത്തയായിട്ടിരിക്കുന്നു. അവൾ ആണെങ്കിൽ അടുക്കളയിൽ പോയി ഭയങ്കര ജോലിയാണ്. എന്നിട്ടവിടെ സ്വസ്ഥമായിട്ട് ഇരിക്കുന്നുണ്ടോ? ഇല്ല. ഇടയ്ക്കിടക്ക് ഓടിവന്നു കർത്താവിനോട് പറയുകയാണ്. കർത്താവേ നീ കാണുന്നില്ലേ, ഞാനിവിടെ ഒറ്റയ്ക്ക് ജോലി ചെയ്യുന്നു. എന്റെ സഹോദരിയോട് എന്റെ കൂടെ വന്നു ജോലി ചെയ്യാൻ പറ. അവളുടെ മനസ്സു നിറയെ അസ്വസ്ഥതയാണ്. നൂറുകൂട്ടം കാര്യങ്ങളെക്കുറിച്ചുള്ള ചിന്തയാണ്.ഭാവിയെ കുറച്ചുള്ള ചിന്ത,ഭൂതത്തെ കുറിച്ചുള്ള ചിന്ത,പല കാര്യങ്ങളെ കുറിച്ചുള്ള ചിന്ത. കർത്താവ് കാണിച്ചിരുന്ന മാർഗ്ഗം ശാന്തതയുടേതാണ്. ‘Gift of slowing down’. നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ‘we need to slow down’.അവിടെയാണ് ഈശോയെ കേൾക്കാൻ അല്പം ശാന്തത വേണ്ടത്.നമ്മുടെയൊക്കെ ജീവിതത്തിൽ അത് വളരെ പ്രധാനപ്പെട്ടതാണ്.നമ്മളൊക്കെ പ്രിയപ്പെട്ട സഹോദരങ്ങളെ ആശങ്കപ്പെട്ട് ആശങ്കപ്പെട്ട് ജീവിതം തീർക്കുന്നവരാണ്. എന്നോട് ഒരു സഹോദരി പണ്ട് പറഞ്ഞത് ഞാൻ ഓർക്കുകയാണ്.കല്യാണം കഴിക്കുന്നതു വരെ കല്യാണം നടക്കുമോ എന്നുള്ള ടെൻഷൻ ആണ്. ഇപ്പോൾ കല്യാണം നടക്കാത്ത എത്ര പേരാണ്. പ്രത്യേകിച്ച് നമ്മുടെ പുരുഷന്മാരുടെ. ഞങ്ങൾ ഒരിക്കൽ വിവാഹിതരാകാത്ത 40 വയസ്സ് താഴെയുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും സമ്മേളനം വിളിച്ചുകൂട്ടി. 900 പുരുഷന്മാരും 20 സ്ത്രീകളും വന്നു. സ്ത്രീകൾ ആകപ്പാടെ പേടിച്ചുപോയി. അവരുടെ ഫോൺ നമ്പർ വാങ്ങിച്ചു 900 പേരും കൂടെ അവരെ ഫോൺ വിളിക്കാൻ തുടങ്ങി. അവരോർത്തത് മെത്രാൻ എല്ലാവർക്കും പെൺകൊച്ചുങ്ങളെ റെഡിയാക്കി കൊടുക്കും അതിനായിട്ടാണ് വിളിച്ചു വരുത്തിയിരിക്കുന്നത് എന്നാണ്. പക്ഷേ അവർ പേടിച്ചുപോയി. പിന്നെ മീറ്റിങ്ങിനു വിളിച്ചപ്പോൾ പുരുഷന്മാർ മാത്രമേ വന്നുള്ളു. സ്ത്രീകൾ ആരും വന്നില്ല. ആണുങ്ങൾ ഇഷ്ടം പോലെ. പെണ്ണുങ്ങൾ പുര നിറഞ്ഞു നിൽക്കുക എന്ന് പറയുമായിരുന്നു.ഇപ്പോൾ ആണുങ്ങൾ പുരയും നിറഞ്ഞ് മച്ചും പൊളിച്ച് തലയിട്ടു നിൽക്കുകയാണ്. കാരണം സമയത്ത് ഒന്നും കല്യാണം കഴിക്കില്ല.അതാണ് ഒരു പ്രശ്നം. പിന്നെ അങ്ങ് നിന്നുപോവുകയാണ്. ഒന്നാമത് നേരെ ചൊവ്വേ ആണുങ്ങൾ പഠിക്കുകയില്ല. നമ്മുടെ ആണുങ്ങൾക്കുള്ള പ്രശ്നം അതാണ്.ഡിഗ്രി എടുക്കുകയില്ല. ഞാൻ ഒരിക്കൽ ഒരു പള്ളിയിൽ ചെന്നപ്പോൾ ചെറുപ്പക്കാരൻ പയ്യനെ കണ്ടുമുട്ടി. മിടുക്കനാണ് അവൻ. ഞാൻ ചോദിച്ചു: ‘നീ എന്നാ എടുക്കുകയാണ്’. അവൻ പറഞ്ഞു: ‘ടെക്നിക്കൽ ആയിട്ട് പഠിക്കുകയാണ്’. എന്ത് ടെക്നിക് ആണ് നീ പഠിക്കുന്നത്? അവൻ പറഞ്ഞു : ‘മൊബൈൽ ഫോൺ നന്നാക്കാൻ പഠിക്കുകയാണ്’. ഞാൻ പറഞ്ഞു: ‘ഇത് നന്നാക്കി കൊണ്ടിരുന്നാൽ നിനക്ക് പെണ്ണ് കിട്ടുമോ’ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു: ‘അതിനിപ്പോൾ ആർക്കു പെണ്ണുകെട്ടണം’.
എന്നിട്ട് വയസ്സ് 40 ആവുമ്പോൾ ഇതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയും ചെയ്യും.
ഏതായാലും കല്യാണം നടക്കുമോ എന്നുള്ള ടെൻഷനാണ് ആദ്യം. നടന്നുകഴിയുമ്പോൾ ഇതാണല്ലോ നടന്നത് എന്നുള്ള ടെൻഷൻ. പിന്നെയുള്ള ടെൻഷൻ പിള്ളേരുണ്ടാകുമോ എന്നുള്ളതാണ്. ഉണ്ടായിക്കഴിയുമ്പോൾ ഓ ഇതുങ്ങൾ ആണല്ലോ ഉണ്ടായത് എന്നതാണ് ടെൻഷൻ. കാരണം ഇങ്ങോട്ട് വരാൻ പറഞ്ഞാൽ കൃത്യം അങ്ങോട്ടു പോകുന്ന രണ്ടെണ്ണത്തെയാണ് ഡിസൈൻ ചെയ്തു തന്നിരിക്കുന്നത്. പറഞ്ഞാൽ ഒന്നും കേൾക്കുകയില്ല.അങ്ങനെ രണ്ടെണ്ണം. പിന്നെ അതിന്റെ ടെൻഷൻ. ഇനി ഇതിങ്ങൾ നേരെ ചൊവ്വേ വളർന്നു വരുമോ എന്നതിന്റെ ടെൻഷൻ. ഇനി വളർന്നുവന്നാലോ ആദ്യം മുതൽ തുടങ്ങും, ഇതുങ്ങളുടെ കല്യാണം വല്ലതും നടക്കുമോ ആവോ, അങ്ങനെ ടെൻഷൻ. പിന്നെ ഇതുങ്ങൾക്ക് മക്കൾ ഉണ്ടാകുമോ. ഇങ്ങനെ ടെൻഷൻ അടിച്ച് ടെൻഷൻ അടിച്ച് 80 വയസ്സാകുമ്പോൾ കവിൾ എല്ലാം കുഴിഞ്ഞു നമ്മളങ്ങു മരിച്ചുപോകും.
ഞാൻ ഇടയ്ക്ക് എന്റെ ശവമടക്കം എങ്ങനെ ഉണ്ടായിരിക്കുമെന്നു ചിന്തിക്കും. ഗംഭീരമായിരിക്കും എന്നാണ് പറയുന്നത്. മെത്രാന്മാരുടെ അടക്കം ഒക്കെ ഗംഭീരമാണ്. മുത്തുക്കുട ഒക്കെ ഇഷ്ടം പോലെ പിടിക്കും. അപ്പോൾ ടെൻഷൻ അടിച്ച് ടെൻഷൻ അടിച്ചുള്ള ജീവിതമാണ്.നമുക്ക് അല്പം ശാന്തത ഉണ്ടെങ്കിലേ കൂടെയുള്ളവരെയൊക്കെ ഉൾക്കൊള്ളാനായിട്ട് സാധിക്കുകയുള്ളൂ . അപ്പോൾ വാത്സല്യത്തോടെ ചേർത്തുപിടിക്കാനുള്ള ഒരു കഴിവാണ് നേതൃ ശുശ്രൂഷയിൽ ഉള്ളവർക്ക് ഉണ്ടായിരിക്കേണ്ടത്. അങ്ങനെ വരുമ്പോഴാണ് നമ്മുടെ ക്രൈസ്തവ സന്ദേശത്തിന്റെ അനന്യത എന്താണ് എന്നത് പഠിപ്പിക്കുന്നത്. നമ്മുടെ സുവിശേഷം വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു സാധനമാണ്. സുവിശേഷം എന്ന് പറഞ്ഞാൽ പാപം, ശിക്ഷ എന്നത് ഭയങ്കര പാപമാണെന്നൊക്കെ ചിലര് പറയും. പക്ഷേ സുവിശേഷം രക്ഷയുടെ ഒരു സന്ദേശമാണ്.ധൈര്യത്തിന്റെ ഒരു സന്ദേശമാണ് തരുന്നത്. സുവിശേഷത്തിൽ ജീവിക്കുന്നവൻ നല്ല ധീരതയോടെ ജീവിക്കും. അവനെ ഭയപ്പെടുത്താനായിട്ട് പട്ടിണിയോ, മരണമോ, നഗ്നതയോ വാളോ ആപത്തോ ഒന്നിനും പറ്റുകയില്ല. കുരിശിനെ നീ ഭയപ്പെടരുത്.നമ്മുടെ ക്രൈസ്തവ സമൂഹത്തിന് ഇപ്പോൾ പറ്റിയിരിക്കുന്ന ഏറ്റവും വലിയ ആപത്ത് എന്താണെന്ന് അറിയാമോ. ഒന്നാമത് നമ്മൾ ന്യൂനപക്ഷമായി. നമ്മൾ 27% ഉണ്ടായിരുന്നത്, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന 1947ൽ നമ്മളെല്ലാവരും കൂടെ അധ്വാനിച്ച് അത് 17 ആക്കി. ഇപ്പോഴത്തെ സെൻസസ് എടുത്തതിൽ 14% ഉള്ളൂ എന്നാണ്.
നമ്മുടെ പിള്ളേർക്ക് വലിയ സാമ്പത്തികമായി സുസ്ഥിരത ഉണ്ടാവണം. അവർക്ക് ഒരു കുഴപ്പവും ഉണ്ടാവരുത് എന്നൊക്കെ പറഞ്ഞ് നമ്മൾ ഭയങ്കര കണക്കുകൂട്ടലുകളെല്ലാം നടത്തി കുഞ്ഞുങ്ങളെ ഒക്കെ ജനിപ്പിച്ചുവെച്ചിട്ടുണ്ട്. എന്നിട്ട് ഇപ്പോൾ എന്തിയെ. ഇപ്പോൾ സമാജം കാരെല്ലാം വീട്ടിൽ പത്രവും വായിച്ചിരിപ്പുണ്ട്. ഈ അവസ്ഥയ്ക്ക് ആരാണ് കാരണക്കാരൻ? ‘എന്റെ മോൻ അമേരിക്കയിലാണെന്നൊക്കെ’ എന്നാ ഗമയ്ക്കാണ് പറഞ്ഞു നടക്കുന്നത്. ‘എന്നിട്ട് ഈ പിള്ളേരൊക്കെ എന്തിയേ’. ‘ആ ഒരു പിടിയും ഇല്ല’. നമ്മൾ തന്നെ സ്വയം കുഴി കുഴിച്ചു കൊണ്ടിരിക്കുകയാണ്. അതിന് വേറെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.നമ്മൾ തന്നെയാണ് നമ്മുടെ കുഴി കുഴിക്കുന്നത്. ഈ പോക്ക് പോയാൽ ജനസംഖ്യ എല്ലാം കുറഞ്ഞു കുറഞ്ഞു രാഷ്ട്രീയക്കാർ ഒന്നും നമ്മളെ മൈൻഡ് ചെയ്യാത്ത ഒരു കാലം വരും. അവർക്ക് വോട്ട് ഉള്ളവന്റെ പിന്നാലെ അവർ പോകു.അവരെ നമ്മൾ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അപ്പോൾ നമുക്ക് ഇങ്ങനെയുള്ള അടിസ്ഥാനപരമായ കാര്യങ്ങളെ കുറിച്ചൊക്കെ ചിന്ത വേണം. എന്തുകൊണ്ടാണ് ക്രിസ്ത്യാനിക്ക് പിള്ളേര് കുറഞ്ഞുപോയെന്ന് ഞാൻ പറയാം. വളർത്താൻ ധൈര്യമില്ലാഞ്ഞിട്ട്. എന്റെ അപ്പനും അമ്മയ്ക്കും ഏഴ് മക്കളുണ്ടായിരുന്നു. ഏഴാമൻ ആണ് ഞാൻ.നമ്മുടെ കാരണവന്മാർക്ക് 12 മക്കളും 16 മക്കളും ഒക്കെ ഉണ്ടായതു വലിയ സാമ്പത്തിക സുരക്ഷിതത്വവും അവർക്ക് പഠിക്കാൻ ആയിട്ട് വലിയ എസി എയർകണ്ടീഷൻ സ്കൂൾ ഒന്നും ഉണ്ടായിട്ടൊന്നുമല്ല.അവർക്ക് ദൈവത്തിന്റെ പദ്ധതിയിൽ ഉള്ള ഒരു വിശ്വാസമുണ്ടായിരുന്നു. പിന്നെ നല്ല ധൈര്യമുണ്ടായിരുന്നു. വരുന്നയിടത്ത് വച്ച് കാണാം അത്രതന്നെ. ഒരു മത്സരപരീക്ഷ എഴുതാൻ പോലും ധൈര്യമില്ലാത്ത ഒരു സമൂഹമായി നമ്മൾ മാറിയതിന്റെ പിന്നിൽ ആരാണെന്നു നമ്മൾ ചിന്തിക്കണം. നമ്മുടെയൊക്കെ വീടുകളിൽ ഇതുങ്ങളെ പൊതിഞ്ഞു പൊതിഞ്ഞു വളർത്തി പ്ലാസ്റ്റിക്ക് കൂട്ടിൽ ഇട്ടു വളർത്തുന്നതു പോലെയാണ് വളർത്തുന്നത്.ഒരു ജോലിയും ചെയ്യിക്കത്തില്ല. അവനു ഒന്നും അറിയത്തില്ല. നമ്മൾ പ്രായോഗിക ബുദ്ധിയില്ലാത്ത,പരിശീലനം ഇല്ലാത്ത കുറെ കുഞ്ഞുങ്ങളെ എല്ലാം വളർത്തിക്കൊണ്ടുവന്ന് നമ്മൾ തന്നെ ഇതുങ്ങളുടെ ശേഷി ഇതുങ്ങളുടെ വിഭവശേഷിയെ തളർത്തുകയാണ്. അത് നമ്മൾ തിരിച്ചറിയേണ്ട ഒരു കാര്യമാണ്. അപ്പോൾ യഥാർത്ഥത്തിൽ കുരിശിന്റെ സന്ദേശം എന്ന് പറയുന്നത് പള്ളിയിൽ മാത്രമല്ല അത് ജീവിതത്തിൽ ഉണ്ട്. നമ്മളെ ധൈര്യപ്പെടുത്തുന്ന ധീരതയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശക്തമായ വിശ്വാസമാണ് ക്രൈസ്തവ വിശ്വാസം. ഏറ്റവും പോസിറ്റീവ് ആയിട്ടുള്ള ഒരു സാധനമാണ് ക്രൈസ്തവ വിശ്വാസം. ക്രൈസ്തവിശ്വാസത്തിൽ ജീവിക്കുന്നവന് സ്നേഹം കൂടുതലാണ്. അവനു ധൈര്യം കൂടുതലാണ്. അവനു സാധാരണ തിരിച്ചടികൾ ഒന്നും പ്രശ്നമല്ല. അവനു രോഗം വന്നാലും ദുരിതം വന്നാലും അവന്റെ ജീവിതത്തിൽ വേർപാടുകൾ ഉണ്ടായാലും വിശ്വസിച്ച് കുരിശിൽ മരിച്ചു ഉയർത്ത കർത്താവിൽ വിശ്വസിച്ച് അവൻ അതിനെയെല്ലാം നേരിടുകയാണ്. ക്രൈസ്തവ സമൂഹങ്ങൾ എവിടെയെല്ലാം രൂപപ്പെട്ടുവോ അവിടെ നമ്മൾ നമ്മളെ മാത്രം ഓർത്ത ആൾക്കാരല്ല.നമ്മൾ പൊതുസമൂഹത്തിന് വേണ്ടി സ്ഥാപനങ്ങൾ ഉണ്ടാക്കി അവരെ എല്ലാവരെയും ഒരുമിച്ച് ചേർത്ത് വളർത്തിയ ചരിത്രമാണ് ക്രൈസ്തവ സഭകൾക്കുള്ളത്. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രം എടുത്തുനോക്കിയാൽ എല്ലാവർക്കും ജാതിമതഭേദമെന്യേ ഒരു ബെഞ്ചിൽ ഇരുന്ന് പഠിക്കാൻ അവസരം കൊടുത്തത് നമ്മുടെ ക്രൈസ്തവ വിദ്യാലയങ്ങൾ ആണെന്നുള്ളത് നമുക്ക് അഭിമാനകരമാണ്.നമ്മൾ എന്തുകൊണ്ട് അത് ചെയ്തു. ക്രൈസ്തവ സ്നേഹം നമ്മളെ നിർബന്ധിക്കുന്നു.

ചങ്ങമ്പുഴ പ്രബന്ധ പുരസ്കാരം ലിസ ലാലുവിന്
യൂറോപ്പിലും ക്രൈസ്തവർക്കെതിരെ വിവേചനം വർദ്ധിക്കുന്നു
മൊസാംബിക്കില്‍ കൊല്ലപ്പെട്ട ബിഷപ്പ് ഒസോറിയോയ്ക്കു ആയിരങ്ങളുടെ യാത്രാമൊഴി
നിക്കരാഗ്വേ ഭരണകൂടത്തിന്റെ വേട്ടയാടല്‍ തുടര്‍ക്കഥ; രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തിയ മെത്രാനെ അറസ്റ്റ് ചെയ്തു
ല​ബ​ന​നു​മാ​യി നേ​രി​ട്ടു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക് ത​യ്യാ​റെ​ന്ന് നെ​ത​ന്യാ​ഹു; നി​ർ​ണാ​യ​ക നീ​ക്കം വാ​ഷിം​ഗ്ട​ണി​ൽ

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News
NEWSUS & CANADA

അമേരിക്കയുടെ ഭാവി അവസാനിച്ചോ? സത്യം ഇതാണ്

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
July 4, 2026
നൈജീരിയയിൽ പത്തു വര്‍ഷത്തിനിടെ തട്ടിക്കൊണ്ടുപോയത് 212 വൈദികരെ
ഹാബേൽ അനുസ്‌മരണം
മതപരിവര്‍ത്തന നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് ക്രൈസ്തവരുടെ പേരില്‍ മാത്രം: മാര്‍ തോമസ് തറയില്‍
മുളക്കുഴയിൽ പെന്തക്കോസ്ത് സണ്ടേസ്കൂൾ നേതൃത്വം ഒന്നിച്ചുകൂടി

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
1529 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 3 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1388 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 3 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1085 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 3 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3157 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 6 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3251 views
MM52/26 നായർ സമുദായത്തിൽനിന്നും പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവാവ്. 35 വയസ്. പുനർ വിവാഹം. 170 സെ.മീ. ഉയ രം. മാൾട്ടയിൽ എൻജിനിയറിംഗ് ടെക്നീഷ്യൻ. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. 9645681023, 7025423796
Posted 7 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
2847 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3580 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 10 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3107 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 11 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

GROOMS WANTED

View All
MATRIMONIAL
104 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 6 days ago by സ്വന്തം ലേഖകൻ
MATRIMONIAL
120 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 weeks ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1208 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1380 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1479 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1430 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1314 views
MM49/26 യു.എ.ഇയിൽ ഫാർമസിസ്റ്റായി ജോലിയുള്ള, ഹൈന്ദവ പശ്ചാ ത്തലത്തിൽ നിന്നും പെന്ത ക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവതി. 30 വയസ്സ്, 158 സെ.മീ. ഉയരം. ബി.ഫാം. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1241 views
MM48/26 ചേരമർ ക്രിസ്ത്യൻ പെന്തെ ക്കോസ്‌തു യുവതി. 28 വയസ്സ്, 153 സെ.മീ. ഉയരം. ഡി.എം.എൽ. റ്റി., ലാബ്‌ടെക്‌നീഷ്യനായി ജോലി. സ്വദേശത്തോ വിദേ ശത്തോ ജോലിയുള്ള യുവാക്ക ളുടെ മാതാപിതാക്കളിൽനിന്നും അനുയോജ്യമായ വിവാഹാലോച നകൾ...
Posted 7 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?