
ഹൂസ്റ്റൺ: ഹൂസ്റ്റൺപെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒഗസ്റ്റ് 9, ശനിയാഴ്ച വൈകിട്ട് 6:30 മുതൽ 9:00 വരെ മിസൗറി സിറ്റിയിലെ Maranatha Full Gospel Church ൽ ഫെലോഷിപ്പ് മീറ്റിംഗ് നടക്കും. (വിലാസം:2716 Cypress Point Dr, Missouri City, TX 77459).
പാസ്റ്റർ. ഫിന്നി വർഗീസ്(Senior Pastor, Faith Tabernacle Church of God, Allen, Texas) ദൈവവചന പ്രസംഗംനടത്തും. ആരാധനയ്ക്ക് HPF Choir നേതൃത്വം നൽകും.
കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് പാസ്റ്റർ മാത്യൂ കെ. ഫിലിപ്പ് (പ്രസിഡന്റ്), പാസ്റ്റർ. ബൈജു തോമസ് (വൈസ് പ്രസിഡന്റ്), ഡോ. സാം ചാക്കോ (സെക്രട്ടറി), ജയ്മോൻ തങ്കച്ചൻ (ട്രഷറർ), ഡാൻ ചെറിയാൻ (സോംഗ് കോർഡിനേറ്റർ), ജോൺ മാത്യൂ (മിഷൻ & ചാരിറ്റി കോർഡിനേറ്റർ), ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.
ഹൂസ്റ്റണിലും അതിന്റെ സമീപ പ്രദേശങ്ങളിലുമായി ഉള്ള 16 പെന്തെക്കോസ്‌തൽ സഭകൾ സംയുക്തമായി ഒരുക്കുന്ന ഈ ആത്മീയ സമ്മേളനം വിശ്വാസികളുടെ ഐക്യത്തിനും ആത്മീയ നവീകരണത്തിനുംവേദിയാകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:ഡോ. സാം ചാക്കോ (സെക്രട്ടറി) – (609) 498-4823
