ഷാർജ: ഐപിസി വർഷിപ്പ് സെന്റർ സിൽവർ ജൂബിലി ലോഗോ പ്രകാശനം നടന്നു. ഐപിസി യുഎഇ റീജിയൻ പ്രസിഡണ്ടും സഭയുടെ സീനിയർ പാസ്റ്ററുമായ റവറന്റ് ഡോക്ടർ വിൽസൺ ജോസഫ് ലോഗോ പ്രകാശനം ചെയ്തു. ജോണി ഓഫ് ഫെയ്ത് എന്ന പ്രമേയത്തിലാണ് സിൽവർ ജൂബിലി സംഘടിപ്പിക്കുന്നത്.

ഒരു വർഷത്തോളം നീളുന്ന സിൽവർ ജൂബിലിക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. സഭ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കും നേതൃമൊരുക്കുമെന്ന് ഡോക്ടർ വിൽസൺ ജോസഫ് അറിയിച്ചു. 2025 ഒക്ടോബർ 6 മുതൽ 8 വരെ ഷാർജ വർഷിപ്പ് സെന്ററിൽ ജൂബിലി കൺവെൻഷൻ നടക്കും
ലോഗോ പ്രകാശന ചടങ്ങിൽ അസോസിയേറ്റ് പാസ്റ്റർ സെക്രട്ടറി പി വി രാജു പബ്ലിസിറ്റി കൺവീനർ ജോൺ വിനോദ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
