മാത്യു സാമുവേൽ
ഇന്ത്യ – അമേരിക്ക താരിഫ്, ഇന്ത്യ – അമേരിക്ക – റഷ്യൻ ക്രൂഡ്,ഇന്ത്യ – അമേരിക്ക എച്ച് വൺ ബി വൺ, ഇന്ത്യ – അമേരിക്ക മൂവീസിന്റെ പോലുള്ള താരിഫ് റെസ്ട്രിസ്ക്ഷൻ. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? പലതിലും നമുക്ക് അമേരിക്കയുമായിട്ട് പൊരുത്തപ്പെടാൻ പറ്റത്തില്ലായിരുന്നു. അതിനകത്ത് ആർഎസ്എസ്,രാഷ്ട്രീയ സ്വയംസേവ സംഘം, സ്വദേശി ജാഗരൺ മഞ്ച്, ആർഎസ്എസ്സിന്റെ പല ഐഡിലോഗ്.ഇവരൊക്കെ ശക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. അതായത് അമേരിക്കൻ ഫാം പ്രോഡക്റ്റ്സ് – ഡയറി പ്രോഡക്റ്റ്സിനും അഗ്രികൾച്ചർ പ്രോഡക്റ്റ്സിനും ഇന്ത്യയിൽ എൻട്രി കൊടുക്കരുത്. കേരളത്തിലെ എത്രപേർക്ക് ഈ അമേരിക്കൻ ഫാം പ്രോഡക്റ്റ്സിനെ പറ്റിയറിയാം. ഡൽഹിയിൽ ഒക്കെ അമേരിക്കൻ ഫാം പ്രോഡക്റ്റ്സ് പല കടകളിലും ഉണ്ട്.പക്ഷേ അതിനു വലിയ വിലയാണ്. രണ്ട് മൂന്ന് ലിറ്റർ പാലും ചീസും അങ്ങനെയുള്ള സാധനത്തിന്റെയൊക്കെ വിലയെന്നു പറയുന്നത് ഏകദേശം 600 – 700 രൂപയൊക്കെയാണ്.അതുകൊണ്ട് ശരിക്കും പണമുള്ള ഒരു എലീറ്റ് ഗ്രൂപ്പുകൾ ആണത് വാങ്ങുന്നത്. അല്ലാതെ ഇന്ത്യയിലെ സാധാരണക്കാരും മിഡിൽ ക്ലാസും അപ്പർ മിഡിൽ ക്ലാസും അതിന്റെ മുകളിൽ ഉള്ള ആൾക്കാരും വളരെ റെയർ ആയിട്ടേ ഈ സാധനം വാങ്ങൂ. മീറ്റും മറ്റും ഇപ്പോഴും അവൈലബിൾ ആണ്. ഡൽഹിയിലും മുംബൈയിലുമുള്ള പല സ്റ്റോറുകളിലും ഉണ്ട്,. അവിടെ നിന്നൊക്കെ ഇത് വാങ്ങും. ഭയങ്കര വിലയാണ്. പക്ഷേ അറിയാൻ സാധിച്ചത് ഫിനാൻഷ്യൽ ടൈംസ് എന്നുപറയുന്ന ഇന്ത്യയിലെ എക്കണോമിക് ഡെയിലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്, ഇന്ത്യൻ അഡ്മിനിസ്ട്രേഷനിലുള്ള ഓഫീഷ്യൽസിനെ കോട്ട് ചെയ്യാതെ, നെഗോഷ്യേറ്റ് ചെയ്യാൻ പോയ ടീമിലുള്ള ആൾക്കാരെ കോട്ട് ചെയ്യാതെ കാര്യങ്ങൾ പറയുന്നുണ്ട്. ആർഎസ്എസ്,സ്വദേശി ജാഗ്രരൺ മഞ്ച്, റൈറ്റ് വിങ്ങ് പൊളിറ്റിക്സിന്റെ ഐഡി ലോഗ്, ഇന്ത്യയുടെ സ്വദേശി പറഞ്ഞ സംഭവം. ഇതിന്റെ പ്രൊപ്പോസൽ മുഴുവനും ഗവൺമെന്റ് ഓഫ് ഇന്ത്യ തള്ളി.ഇന്ത്യൻ പ്രധാനമന്ത്രി ആർഎസ്എസിന്റെ 100ആം വാർഷികത്തിന് പോകുന്നു. ആർഎസ്എസിനെ പുകഴ്ത്തി പറയുന്നു. ഇതല്ലാം ഇവർ വളരെ സ്ട്രോങ്ങ് ആയിട്ട് പറഞ്ഞിരുന്നു. അമേരിക്കൻ പ്രോഡക്റ്റ് ഇന്ത്യയിൽ പറ്റില്ല . റഷ്യയിൽ നിന്നുള്ള ക്രൂഡ് അമേരിക്ക പറഞ്ഞിട്ടത് കട്ട് ചെയ്യരുത്. അപ്പോൾ അതിന്റെ പേരിലാണ് മോദിയെ സപ്പോർട്ട് ചെയ്യുന്ന ഗോദി മീഡിയ, അർണബ് ഗോസ്വാമി ആണെങ്കിലും ഇന്ത്യ ടുഡേ ആണെങ്കിലും മറ്റു പലരും ഇത് എടുത്തിട്ട് അങ്ങ് വിളക്കി. ഇത് കേട്ടിട്ട് കേരളത്തിലെ സാറ്റലൈറ്റ് ചാനലും യൂട്യൂബേഴ്സും അതു ആഘോഷിച്ചു. അവസാനം ഗവൺമെന്റ് ഓഫ് ഇന്ത്യയ്ക്കു, ഇന്ത്യയുടെ പൊട്ടൻഷ്യൽ ആയിട്ടുള്ള ഗ്രോത്തും ഇവിടുത്തെ ട്രേഡും ഇവിടുത്തെ എക്സ്പോർട്ടും കരുതി മാത്രമേ മുന്നോട്ടു പോകാൻ പറ്റത്തൊള്ളൂ. ഈ ഹൈപ്പർ നാഷണലിസം,ഹൈപ്പർ സംഭവങ്ങൾക്കൊക്കെ ഒരു പരിധിയുണ്ട്. പിന്നീട് പറയുന്നു ഡിജിറ്റൽ ടാക്സ് ഏർപ്പെടുത്തണം അമേരിക്കൻ കമ്പനികൾക്ക്. ഇതൊന്നും നടക്കുന്ന കാര്യമല്ല. റഷ്യൻ ക്രൂഡുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രൊവോക്കേറ്റീവായിട്ട് ചില അഡ്മിനിസ്ട്രേഷൻ, ചില ഓഫീഷ്യൽസ് പറഞ്ഞു കഴിഞ്ഞപ്പോൾ ഉണ്ടായ സംഭവമാണ് എച്ച് വൺ ബി വിസ. ഇന്ത്യയിൽ നിന്നുള്ള ആൾക്കാരാണ് കൂടുതൽ എച്ച് വൺ ബി യും അമേരിക്കയിലും ഒക്കെ പോയി ജോലി ചെയ്യുന്നവർ. ഗ്രാമങ്ങളിൽ ഇതല്ല. അവിടെ സിറ്റികളിൽ മുഴുവനും പാനിയ്ക്കായി.പഞ്ചാബി കമ്മ്യൂണിറ്റിയും,മലയാളിയും, കന്നഡയും,ഗുജറാത്തി കമ്മ്യൂണിറ്റിയും കംപ്ലീറ്റ് ആയിട്ട് പാനിയ്ക്കായി.വലിയ ഇഷ്യു ആയി. ഏറ്റവും കൂടുതൽ ബിജെപിക്ക് വോട്ട് കിട്ടുന്ന അവരുടെ അടിസ്ഥാനം എന്ന് പറയുന്നത് ഇന്ത്യൻ സിറ്റികളാണ്.

ഇന്ത്യൻ ഗ്രാമങ്ങൾ പിന്നീടാണ് അങ്ങോട്ട് എൻട്രി പോകുന്നത്.അവിടെയും പാനിയ്ക്കായി. പെട്ടെന്ന് ഗവൺമെന്റ് ഓഫ് ഇന്ത്യ ഇത്രയും ധരിച്ചില്ല. ഈ പറയുന്ന പ്രൂണേറ്റീവ് റഷ്യൻ ക്രൂഡിന്റെ താരിഫും അമേരിക്കൻ താരിഫും ആയി ബന്ധപ്പെട്ട ട്രംപ് ഇത്രമാത്രം എക്സ്ട്രീം ആയിട്ട് ചെയ്യുമെന്ന് വിചാരിച്ചില്ല.അതായത് റഷ്യൻ ക്രൂഡുമായി പല കാര്യത്തിലും റെസ്ട്രിക്ഷൻ കൊണ്ടുവരുന്നു. ഇന്ത്യൻ മൂവി ഇൻഡസ്ട്രി – മലയാളം, തെലുങ്കു, ഹിന്ദിയാണേലും ഇതൊക്കെ അവിടെ പോയില്ലായെങ്കിൽ 100% അഡീഷണൽ സംഭവം വന്നു കഴിഞ്ഞാൽ 40% അവരുടെ ലാഭമില്ലാതെയാകുന്നു. ഇന്ത്യയിലെ മൂവി ഇൻഡസ്ട്രി ഡൊമസ്റ്റിക് മാത്രമാകുന്നു. അതേപോലെതന്നെ ഇന്ത്യ അവർക്ക് എതിരെ ഡിജിറ്റൽ താരിഫ് ആണെങ്കിൽ അവിടുത്തെ കമ്പനികൾ ഇന്ത്യക്കെതിരെയും ഡിജിറ്റൽ താരിഫ് കൊണ്ടുവരും. കാരണം നെഫ്ലിക്സ്,ആമസോൺ ഇങ്ങനെയുള്ളത്
അമേരിക്കയിലും മറ്റുള്ള രാജ്യങ്ങളിൽ പറ്റത്തില്ല എന്നവർ പറയും . ഇതൊന്നും നോക്കാതെയാണ് പല റിട്ടയേർഡ് ആയിട്ടുള്ള ഫിനാൻസ് മിനിസ്ട്രിയും ഒഫീഷ്യൽസൊക്കെ പറയുന്നത് റിട്ടാലിയേറ്ററി ടാരിഫ് വേണം, ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാൻ. എത്രമാത്രം അത് കണക്ക് വെച്ച് നോക്കി കഴിഞ്ഞാൽ പറയുന്ന 50 ശതമാനം വെച്ച് പിടിച്ചുനിൽക്കാൻ പറ്റത്തില്ല.എന്താണ് മിന്റ് എന്ന് പറഞ്ഞു ഹിന്ദുസ്ഥാൻ ടൈംസിന്റെ എക്കണോമിക് ഡെയിലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ നവംബർ ലാസ്റ്റോടുകൂടി ഇത് അനൗൺസ് ചെയ്യും. ഏഷ്യൻ സബ്മിറ്റ് നടക്കുമ്പോൾ മലേഷ്യയിൽവെച്ച് ചിലപ്പോൾ അവിടെ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി അനൗൺസ് ചെയ്യും. കാരണം ഇന്ത്യൻ ഗോദിമീഡിയ മുഴുവനും പെട്ടുപോയി, എന്ത് ചെയ്യും?.ഓരോ റിപ്പോർട്ടുകൾ ഗ്ലോബൽ മീഡിയയും ഇന്ത്യയിലെ ചില എക്കോണമിക് ഡെയിലിസും പുറത്തുവിടാൻ തുടങ്ങി. കാരണം ലീക്ക് അല്ല ആൾക്കാർ സോഴ്സ് കോട്ട് ചെയ്യുന്നതാണ്. എക്സാറ്റ് റിപ്പോർട്ടാണ് അവർ ചെയ്യുന്നത്. റിലയൻസ് കുറച്ചു. ട്രംപ് നാലോ അഞ്ചോ പ്രാവശ്യമാണ് പറഞ്ഞത്:ഇന്ത്യ കുറയ്ക്കുമെന്നു ഇന്ത്യൻ പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിദേശകാര്യമന്ത്രിക്ക് അറിയില്ല ഈ സംസാരിച്ച കാര്യം. എന്നാൽ ഇപ്പോൾ ഇത് ഫ്ലാഷ് ആയി. പബ്ലിക്കായിട്ട് ട്രംപ് പറഞ്ഞു, ഇന്ത്യൻ പ്രധാനമന്ത്രി ദീപാവലി വിഷ് ചെയ്തു, ഓവൽ ഓഫീസിൽ ദീപാവലി സെലിബ്രേറ്റ് ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രിയുമായി സംസാരിച്ചു, ഇനി റഷ്യയിൽ നിന്ന് ക്രൂഡ് വാങ്ങത്തില്ല.ചില കാര്യങ്ങളുമായിട്ട് ബന്ധപ്പെട്ട് ഫിനാൻഷ്യൽ എക്സ്പോർട്ടിൽ വന്നതിന്റകത്ത് എനിക്ക് യോജിക്കാൻ സാധിക്കുന്നില്ല. കാരണം ഫാം സെക്ടറിലോട്ട് അമേരിക്കൻ പ്രോഡക്റ്റ് വന്നു കഴിഞ്ഞാൽ പ്രശ്നമുണ്ടിവിടെ. അപ്പോൾ ഗവൺമെന്റ് ഓഫ് ഇന്ത്യ, ഇന്ത്യൻ ഫാർമേഴ്സിന് സബ്സിഡി കൂടുതൽ കൊടുക്കണം. സോയമീൽസും മെയ്സും മറ്റുള്ള അഞ്ചോ ആറോ പ്രോഡക്ടസും ഡയറി പ്രോഡക്റ്റും ഇന്ത്യയിലോട്ട് വരും എന്നാണ് പറയുന്നത്. എം എസ് എം ഇ സെക്ടറും അപ്പോൾ അവിടെയും ഈ മെഡിക്കൽ ഡിവൈസും മറ്റുമുള്ള സാധനങ്ങളൊക്കെ ഇന്ത്യയിലോട്ട് വരാൻ പോവുകയാണ്. റഷ്യയിലെ ക്രൂഡിന്റെ കാര്യം കമ്പ്ലീറ്റ് കട്ട് ഓഫ് ചെയ്യും.വളരെ ചെറിയ രീതിയിൽ മാത്രമേ വാങ്ങത്തുള്ളൂ.പഴയ രീതിയിൽ വാങ്ങത്തില്ല.അതായത് ഇപ്പോൾ നിലനിൽക്കുന്ന രീതിയില് വാങ്ങുന്ന കമ്പ്ലീറ്റ് കട്ട് ഡൗൺ ചെയ്യാൻ പോവുകയാണ്.

കാരണം ഇന്ത്യയുടെ ആഗ്രഹമാണ് യുദ്ധം നിൽക്കണമെന്നതു. അമേരിക്കയുടെ മാത്രമല്ല, ലോകത്തെ സാമ്പത്തികമായിട്ട് മുന്നോട്ട് പോകുന്നഎല്ലാ രാജ്യങ്ങളുടേയും താൽപര്യമാണിത്.കാരണം യുദ്ധം നിൽക്കുകയാണെങ്കിൽ ഇന്ത്യയിൽ എക്കോണമി ബൂം ചെയ്യും . ഇത് മൾട്ടിപ്പിൾ ഇഷ്യൂസ് ആണ്. ഇതിനകത്ത് ട്രംപിനെ പ്രൊവോക്ക് ചെയ്തപ്പോഴാണ് എച്ച് വൺ ബി വിസയും,സിനിമ, ഇന്ത്യൻ റെസ്ട്രിക്ഷൻ എല്ലാം കൂടി കയറി വന്നത്. വന്നു കഴിഞ്ഞപ്പോൾ ഇന്ത്യ അല്ലേ പാനിക്ക് ആവുന്നത്. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ ഇത്ര രീതിയിൽ പ്രൂണേറ്റീവ് ടാരീഫും അമേരിക്കൻ ട്രേഡ് താരീഫും ഇത്രമാത്രം വേർഴ്സ് ആയിട്ട് പോകുമെന്ന് വിചാരിച്ചില്ല. ഇതിന്റെ റിഫ്ലക്ഷനാണ് ആർഎസ്എസിന്റെ പല റെക്കമെന്റേഷൻസും. വളരെ സ്ട്രോങ്ങ് ആയിട്ട് പല ഫീൽഡിലും അവർ പറഞ്ഞിരുന്നു.അത് എല്ലാം ഗവൺമെന്റ് തള്ളിക്കളഞ്ഞു. മോദി നല്ല മിടുക്കനായ ഒരു ബിസിനസ്കാരനാണ്,ഗുജറാത്തി കമ്മ്യൂണിറ്റിയിൽ. കാരണം ഇന്ത്യയെ മുൻപോട്ട് വെച്ച് മാത്രമേ പോകാൻ പറ്റത്തുള്ളൂ. പെട്ടെന്ന് അമേരിക്കയെയും യൂറോപ്പിൻ രാജ്യങ്ങളെയും വെറുപ്പിച്ചിട്ട് നമ്മൾ എന്തോ ചെയ്യും. റഷ്യയുമായിട്ട് ട്രേഡ് ഒന്നും നമുക്ക് വലുതായിട്ടില്ല. ചൈന ഉദ്ദേശിക്കുന്നത് ഇന്ത്യ എന്ന് പറയുന്നത് ഒരു ഡംബിങ് സാധനം ആയിട്ടാണ്. അമേരിക്കൻ താരീഫ് കയറി വന്നു കഴിഞ്ഞാൽ ചൈനയ്ക്ക് ഇന്ത്യയുടെ വലിയ ഒരു മാർക്കറ്റ് ഓപ്പൺ ചെയ്തു കിട്ടാൻ പോവുകയാണ്. അവിടെ അങ്ങനെ ഒരു മാർക്കറ്റ് ചൈനയ്ക്ക് ഓപ്പൺ ചെയ്തു കൊടുത്തു കഴിഞ്ഞാൽ ഇന്ത്യയുടെ പല സെക്റ്റേഴ്സും അടച്ചു പോകും. ഇന്ത്യയ്ക്ക് കൂടുതൽ താല്പര്യം യൂറോപ്പുമായിട്ടും ജപ്പാനുമായിട്ടും അമേരിക്കയുമായിട്ടും ട്രേഡ് കൂട്ടുക. ചൈനയുംഅമേരിക്കയും തമ്മിൽ ട്രേഡ് ഉള്ളടത്തോളം കാലം ഇന്ത്യയ്ക്ക് പോസിറ്റീവ് ആണ്. എന്നാൽ അമേരിക്കൻ ട്രേഡ് മാത്രം ഡിപെൻഡ് ചെയ്തു പോകരുത്.ഇത്രയും നാളും അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത്. അത് മാറിയിട്ട് ലോകത്ത് പല രാജ്യങ്ങളുമായിട്ടും ട്രേഡ് ചെയ്യാൻ തയ്യാറാകണം. അവിടത്തെ ചൈനീസ് മാർക്കറ്റ് ആണെന്ന് മനസ്സിലാക്കണം. അവിടെ പെനട്രേറ്റ് എന്ന് പറയുന്നത് അത്ര സിമ്പിൾ അല്ല. അമേരിക്കൻ അഗ്രികൾച്ചർ പ്രോഡക്റ്റ് ഇന്ത്യയിലോട്ടു വരുമ്പോൾ ഇന്ത്യൻ ഗവൺമെന്റ് ഒരു പ്രത്യേക നിർദ്ദേശം വച്ചിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ ട്രേഡിന്റെ റിവ്യൂ നടത്തണം. നല്ല സംഭവമാണ്.കാരണം കൂടുതൽ സബ്സിഡി കൊടുത്ത് കർഷകരുമായിട്ട് അങ്ങനെ പോകാൻ പറ്റില്ല. ഇന്ത്യൻ കർഷകരെ പ്രൊട്ടക്ട് ചെയ്യുക എന്നുള്ളത് ഇന്ത്യയുടെ ബേസിക് എക്കോണോമിയുടെ ഭാഗമാണ്. ഇത്രയും ആൾക്കാർ ജോലി ചെയ്യുന്നത് ഡയറി അഗ്രികൾച്ചർ ഫീൽഡിലാണ്. ട്രേഡുമായിട്ട് ബന്ധപ്പെട്ട് ഫൈനൽ ലിസ്റ്റ് വന്നിട്ടില്ല.ഇങ്ങനെയുള്ള സംഭവങ്ങളാണ് പല റിപ്പോർട്ട്സുകളും ലീക്ക് ചെയ്ത് വരുന്നത്. ഇന്ത്യൻ ഓഫിഷ്യൻസിനെയും അമേരിക്കൻ നെഗോഷിയേറ്റേഴ്സിനെയും കോട്ട് ചെയ്തിട്ടാണ് ഈ സംഭവങ്ങൾ വരുന്നത്. റഷ്യയിൽ നിന്നുള്ള ക്രൂഡ് വാങ്ങുന്നത് നിർത്തും. കാരണം യൂറോപ്യൻ രാജ്യങ്ങളിലെ അമേരിക്കയുടെ വലിയ പ്രഷർ നമ്മുടെ മുകളിലുണ്ട്. ഇന്റർനാഷണൽ പ്രഷർ തന്നെയാണ്. ക്രൂഡിന്റെ വില കുറഞ്ഞു. പല അമേരിക്കൻ കമ്പനികളും നമുക്ക് ഡിസ്കൗണ്ട് ഇപ്പോൾ തരുന്നില്ല.പക്ഷേ ഡിസ്കൗണ്ട് തരുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഗോദി മീഡിയയും ചില യൂട്യൂബേഴ്സും പറയുന്നത് ചെയ്യാൻ പറ്റത്തില്ല. നമുക്ക് ഒത്തിരി പരിമിതികളുണ്ട്. കാരണം നമ്മുടെ ഇവിടുത്തെ എഡ്യൂക്കേഷൻ ഇത്രയും കുട്ടികൾ അവിടെ പഠിക്കാൻ പോകുന്നു. ഇത്രമാത്രം ഇന്ത്യക്കാർ അവിടെ ജോലി ചെയ്യാൻ പോകുന്നു. അമേരിക്കൻ കമ്പനികൾ ഇത്രമാത്രം ഇന്ത്യയിൽ ജോലി തരുന്നു. ഇതിനെ പെട്ടെന്ന് കട്ട് ഓഫ് ചെയ്ത് ചില ആൾക്കാർ പറയുന്ന ഹൈപ്പർ നാഷണലിസം ഒന്നുമല്ല ഇത്. സ്റ്റെബിലിറ്റി, സസ്റ്റൈനബിലിറ്റിയെയൊക്കെ ഭയങ്കരമായിട്ട് ഇത് ബാധിക്കും. അതായത് പ്രൂണിറ്റിടാരിഫ് ആണെങ്കിൽ അമേരിക്കയും ആയിട്ട് നെഗോഷ്യേറ്റ് ചെയ്തു ഒരു തലത്തിൽ എത്തണം. ഇല്ലെങ്കിൽ ഗ്രോത്ത് നമുക്ക് എവിടെയും കാണിക്കാൻ ഉണ്ടാകത്തില്ല. കാരണം ഇന്ത്യയിൽ അൺ എംപ്ലോയ്മെന്റ് ഭയങ്കര ശക്തമായിട്ടും ഉണ്ടാകും. അത് ഗവൺമെന്റിനെയും സെന്റർ ഗവൺമെന്റിനെയും ശരിക്കും ബാധിക്കും. ആരാണ് മുട്ടു മുടക്കിയത്. ഗവൺമെന്റ് ഓഫ് ഇന്ത്യ തന്നെയാണ്. ആറാമത്തെ റൗണ്ട് ഡിസ്കഷൻ ആണ് ഇപ്പോൾ നടക്കുന്നത്. ഏഴാമത്തെ റൗണ്ട് കമ്പ്ലീറ്റ് സൈൻ ചെയ്യും എന്നാണ് ഇപ്പോഴത്തെ സംഭവം. ട്രംപ് വളരെ പിടിവാശിക്കാരനാണ്. അയാളുമായി മോദിയുടെ വഴക്ക് ഓപ്പറേഷൻ സിന്തൂറിനു ശേഷമാണ് ഇത്രയും പ്രശ്നമായത്. അല്ലെങ്കിൽ ഈ പ്രൂനേറ്റിവ് ടാരിഫ് ഇന്ത്യയ്ക്ക് മുകളിൽ കയറി വരത്തില്ലായിരുന്നു. അവസാനം ആരാണ് ലൂസര്. ഇന്ത്യക്ക് അമേരിക്കയെ ഒന്നും ചെയ്യാൻ പറ്റത്തില്ല.ഇന്ത്യയ്ക്ക് ചൈനയെ ഒന്നും ചെയ്യാൻ പറ്റത്തില്ല.അവരുടെ സൈസ് ഓഫ് എക്കോണമി നോക്കണം. നമ്മുടെ എക്കണോമി 4 ട്രില്യനെ ഉള്ളൂ. അമേരിക്കയുടെ ഒരു സ്റ്റേറ്റ് ആയ കാലിഫോർണിയയുടെ എക്കോണമി 3.5 ട്രില്യൻആണ്. 5 കോടി ആൾക്കാരുണ്ടവിടെ. ഇവിടെ 140 കോടി ജനങ്ങൾക്ക് ആകെയുള്ളത് നാല് ട്രില്യനാണ്. ഇന്ത്യയുടെ അവിടുത്തെ അമേരിക്കയിലുള്ള പ്രോഡക്റ്റ് 1.3% ഉള്ളൂ. ചൈനീസ് പ്രോഡക്റ്റ് അമേരിക്കയിൽ എല്ലായിടത്തും കാണാൻ സാധിക്കും. ഞാനൊരു ഇന്ത്യക്കാരനാണ്. എനിക്ക് താൽപര്യം ഇന്ത്യൻ പ്രോഡക്റ്റ് ലോകത്ത് എല്ലായിടത്തും, അമേരിക്കയിലെയും ആൾക്കാർ വാങ്ങണം.ആ രീതിയിലാണ് ഇന്ത്യ വളരേണ്ടത്. ഇന്ത്യയും അമേരിക്കയും ടൈഅപ്പ് ആയി കഴിഞ്ഞാൽ ട്രേഡ് ഒരു 500 ബില്യൺ ആയി ഇന്ത്യ കുതിക്കും. അല്ലെങ്കിൽ താഴോട്ട് പൊയ്ക്കൊണ്ടിരിക്കും.ഏതായാലും ഇത് അറിഞ്ഞു മോദി ഗവൺമെന്റ് അഡ്മിനിസ്ട്രേഷൻ വളരെ പോസിറ്റീവ് ആയിട്ട് എടുത്തിട്ടുള്ള തീരുമാനത്തിന് എല്ലാ രീതിയിലുമുള്ള അഭിനന്ദനങ്ങള്.

