പോൾസൺ ഇടയത്ത്
യു. കെ :മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ യു. കെ. യുടെ 23 മത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ സൗതാംപ്റ്റണിൽ വെച്ചു 2026 ഏപ്രിൽ 3 മുതൽ 5 വരെ നടത്തപ്പെടുന്നു.
എം. പി. എ. യു കെ യുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും. ഈ വർഷത്തെ മുഖ്യ പ്രഭാഷകരായി പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സജു മാവേലിക്കര, സിസ്റ്റർ ബിജി സിസിൽ ചീരൻ എന്നിവർ ദൈവ വചനം ശുശ്രൂഷിക്കുകയും, ഡോക്ടർ ടോം ഫിലിപ്പ് യു. എസ്. എ., ഡോക്ടർ ബ്ലസൻ മേമന എന്നിവർ ആരാധനകൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.
ഞായറാഴ്ച പൊതു ആരാധനയോടെ ഈ വർഷത്തെ കോൺഫ്രൻസ് സമാപിക്കും. ഏവരേയും ഈ മഹാ സമ്മേളനത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

