ചെമ്പേരി : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നോർത്ത് മലബാർ റീജിണൽ കൺവെൻഷൻ ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6 മണിമുതൽ 9 മണിവരെ രാത്രി യോഗങ്ങളും, ശനിയാഴ്ച വൈപിസിഎ, സൺഡേ സ്കൂൾ& ലേഡീസ് മീറ്റിംഗ് എന്നിവയും നടത്തക്കും.
ഞായറാഴ്ച രാവിലെ 8:30 മുതൽ 1 മണി വരെ സംയുക്ത ആരാധനയും ഉണ്ടായിരിക്കും.
പാസ്റ്റർ ആർ.എബ്രഹാം (ജനറൽ പ്രസിഡന്റ്, പാസ്റ്റർ ബിജു തമ്പി (ജനറൽ സെക്രട്ടറി), പാസ്റ്റർ റ്റി.എം. കുരുവിള ( സ്റ്റേറ്റ് പ്രസിഡന്റ്), പാസ്റ്റർ ബോബൻ തോമസ് (സ്റ്റേറ്റ് സെക്രട്ടറി), സിസ്റ്റർ ജോയ്സ് എബ്രഹാം (ലേഡീസ് പ്രസിഡന്റ്) എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ ജേക്കബ് മാത്യു(മലബാർ റീജിയണൽ പാസ്റ്റർ )ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെന്റർ പാസ്റ്റർമാരായ ജേക്കബ് മാത്യൂസ് (കണ്ണൂർ), മെൽവിൻ ജോയി (പയ്യന്നൂർ), വിൽസൺ എം.ആർ.(കാസർഗോഡ്), രാജു ജോർജ് (വയനാട്)എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും.
ഗാനശുശ്രൂഷയ്ക്ക് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നോർത്ത് മലബാർ റീജിയൻ ക്വയർ നേതൃത്വം നല്‌കും.

