പാലക്കാട്: ഐ.പി.സി. മലബാർ മേഖല പ്രെയർ ബോർഡ് ഉദ്ഘാടനവും, ഐ.പി.സി. കേരള സ്റ്റേറ്റ് പ്രെയർ ബോർഡ് പാലക്കാട് ജില്ലാ പ്രാർത്ഥനാ സംഗമവും ഓഗസ്റ്റ് 25 ചൊവ്വാഴ്ച മീനാക്ഷിപുരത്ത് നടക്കും.
മീനാക്ഷിപുരം ഐ.പി.സി. എബനേസർ ചർച്ചിൽ രാവിലെ 10 മുതൽ വൈകിട്ട് 04 വരെ നടക്കുന്ന സമ്മേളനത്തിൽ ഐ.പി.സി. മലബാർ മേഖല പ്രസിഡന്റ് പാസ്റ്റർ ബാബു എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.
ഐ.പി.സി. കേരള സ്റ്റേറ്റ് പ്രെയർ ബോർഡ് ചെയർമാൻ പാസ്റ്റർ മാത്യു കെ. വർഗീസ് മുഖ്യപ്രഭാഷണം നടത്തും. പട്ടാമ്പി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ ദേവസ്യ, ഒലവക്കോട് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.കെ. ജോയ് എന്നിവർ പ്രസംഗിക്കും.
ഐ.പി.സി. മീനാക്ഷിപുരം സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കുറ്റിപ്പുറം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വി.ടി. അന്ത്രയോസ് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിക്കും. മലബാർ മേഖല സെക്രട്ടറി പാസ്റ്റർ ഫിജി ഫിലിപ്പ്, കേരള സ്റ്റേറ്റ് പ്രെയർ ബോർഡ് സെക്രട്ടറി പി.വി. മാത്യു, പാസ്റ്റർ റെജി ഗോവിന്ദപുരം എന്നിവർ നേതൃത്വം നൽകും.
പ്രാർത്ഥനാ സംഗമത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്:
9539198360, 9447922301

