ജൂലൈ 9 മുതൽ കൊളറാഡോയിൽ ആരംഭിക്കുന്ന നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡിന്റെ ദേശീയ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനത്തിന് മുന്നോടിയായി, ജൂലൈ 8-ന് പാസ്റ്റർമാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കുന്ന പ്രത്യേക യോഗം സംഘടിപ്പിച്ചിരിക്കുന്നു. ഇന്നത്തെ ശുശ്രൂഷാ നേതൃത്വത്തിൽ പാസ്റ്റർമാർ നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന രീതിയിലാണ് ഈ മീറ്റിംഗുകൾ ക്രമീകരണം ചെയ്തിരിക്കുന്നത്.
ആധുനിക ലോകത്തിൽ ദൈവദാസന്മാർ നേരിടുന്ന വെല്ലുവിളികളെ കുടുംബമായി നേരിടുന്നതിനാവശ്യമായ കരുതലുകളും പ്രായോഗിക ആശയങ്ങളും വിവിധ വേദികളിൽ ചർച്ച ചെയ്യപ്പെടും. സുവിശേഷീകരണത്തിലും കൗൺസിലിംഗിലും അനുഭവസമ്പത്തുള്ള
ബിഷപ് ആൻഡ്രൂ ബിന്ദ, ഡോ. തോമസ് ഇടിക്കുള, ഡോ. ഷിബു തോമസ്, ഡോ. ഷിബു സാമുവേൽ, റവ. സതീഷ് കുമാർ, സഹോദരി അനിത സതീഷ് ഇവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി സംസാരിക്കും.
അപൂർവമായി ലഭിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി എല്ലാ ദൈവദാസന്മാരെയും കുടുംബസമേതം ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

