2027 ലെ മാരാമൺ കൺവൻഷൻ ഗായക സംഘത്തിലേക്കുള്ള ശബ്ദപരിശോധന 2026 ഒക്ടോബർ മാസം 02 ന് 8 മണി മുതൽ DSMC യിൽ വച്ച് നടത്തപ്പെടുന്നതാണ് 2026-27 വർഷം DSMC യിൽ അഫിലിയേറ്റ് ചെയ്ത ഗായക സംഘത്തിലെ അംഗങ്ങൾക്ക് മാത്രമേ ശബ്ദപരിശോധനയിൽ പങ്കെടുക്കുവാൻ അനുവാദമുള്ളു.
പ്രായപരിധി 12 വയസിന് മുകളിലുള്ളവർ
2026 ലെ മാരാമൺ കൺവൻഷൻ ഗാനങ്ങളിലെ ‘നാഥാ നിൻ നാമം പൂജിതമേ…” (Song No: 91) എന്ന ഗാനമാണ് പാടേണ്ടത്. ശബ്ദപരിശോധനയ്ക്ക് വേണ്ടിയുള്ള അപേക്ഷ, ഓൺലൈൻ ഫോറം മുഖേന സമർപ്പിക്കേണ്ടതാണ്. ഇതിൽ കൊടുത്തിരിക്കുന്ന OR CODE സ്കാൻ ചെയ്തോ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് വഴിയോ സെപ്റ്റംബർ 25-ാം തീയതിക്കു മുമ്പായി ഫോറം സമർപ്പിക്കേണ്ടതാണ്. ഗായക സംഘത്തിൽ പ്രവേശനം ലഭിക്കു ന്നവർ എല്ലാ ദിനങ്ങളിലും കൺവൻഷൻ യോഗങ്ങളിൽ നിർബന്ധമായും സംബന്ധിക്കേണ്ടതാണ്.

Website Link: www.tinyurl.com/maramon2027
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
Rev. Dommen K Jacob
Director DSMC, SCS Compound, Thiruvalla 1
Ph: +91 9605608338

