കുവൈറ്റ് സിറ്റി : കുവൈറ്റ് റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30, ഒക്റ്റോബർ 1 & 2 തീയതികളിൽ കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരീഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ നടക്കും.
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, റാന്നി റ്റൗൺ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ രാജു മേത്ര കൺവെൻഷനിൽ പ്രസംഗിക്കും.
സുപ്രസിദ്ധ പ്രയ്സ് & വർഷിപ്പ് ലീഡർ ഡോ. ബ്ലെസ്സൺ മേമനയുടെ നേതൃത്വിലുള്ള കെ റ്റി എം സി സി ക്വയർ ഗാനങ്ങൾ ആലപിക്കും.

