ലോകവ്യാപകമായി ക്രിസ്ത‌്യാനികൾക്കെതിരെ നടക്കുന്ന പീഡനങ്ങൾക്കെതിരെ ആഗോള പ്രസ്ഥാനങ്ങളും അന്താരാഷ്ട്ര സമൂഹവും കണ്ണടയ്ക്കുകയാണെന്ന് യുഎൻ പ്രസംഗത്തിൽ കടുത്ത വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും അടിച്ചമർത്തൽ ഭരണകൂടങ്ങൾ വൻതോതിൽ ക്രിസ്ത്യൻ സമൂഹങ്ങളെ വേട്ടയാടുമ്പോഴും അതിനെതിരെ സംസാരിക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ഇത്തരം ക്രൂരതകളെ അവഗണിക്കുന്നവർ തന്നെ ക്രിമിനലുകൾക്കും കുറ്റവാളികൾക്കും വേണ്ടി സ്വന്തം അതിർത്തികൾ തുറന്നുനൽകാൻ അമേരിക്കയോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പരിഹസിച്ചു. അതിർത്തി സുരക്ഷയെയും അന്താരാഷ്ട്രതലത്തിലെ മതപീഡനങ്ങളെയും മുൻനിർത്തിയുള്ള ട്രംപിൻ്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

