തിരുവല്ല:മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ 2026–2029 വർഷത്തേക്കുള്ള ഔദ്യോഗിക ചുമതലക്കാരായി തെരഞ്ഞെടുക്കപ്പെട്ട റവ. ഈപ്പൻ ഏബ്രഹാം – ജനറൽ സെക്രട്ടറി,
ശ്രീ. സാം ചെമ്പകത്തിൽ – ലേഖക സെക്രട്ടറി,
റവ. റ്റി. ബാബു – സഞ്ചാര സെക്രട്ടറി,
ശ്രീ. ജിബു തോമസ് ജോൺ – ട്രഷറാർ എന്നിവർ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പായുടെ പ്രാർത്ഥനയോടുകൂടി ഔദ്യോഗികമായി ശുശ്രൂഷയിലേക്ക് പ്രവേശിച്ചു.

