ചിക്കാഗോ: ഐപിസി ബഥേൽ സഭാംഗവും റാന്നി കരിയംപ്ലാവ് മുറ്റുത്തറയിൽ ജെയിംസ് മാത്യു വിന്റെ (മണിക്കുട്ടി) ഭാര്യ ലിസി ജെയിംസ് (64) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 16 വെള്ളി 17 ശനി ദിവസങ്ങളിൽ ബഥേൽ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
കോട്ടയം തലപ്പാടി പൂതക്കുഴി പരേതനായ സി യു ചെറിയാന്റെയും ഗ്രേസി ചെറിയാന്റെയും മകളാണ് പരേത.
ജയിൻ, ജീന എന്നിവർ മക്കളും ബാബ് മത്തായി മരുമകനും ആണ്. അലക്സ്, ഇസ്സി എന്നിവർ കൊച്ചുമക്കളാണ്.
സണ്ണി ചെറിയാൻ,രാജൻ ചെറിയാൻ, ബിനോയ് ചെറിയാൻ, മേഴ്സി ചെറിയാൻ എന്നിവർ സഹോദരങ്ങളാണ്
വാർത്ത: കുര്യൻ ഫിലിപ്പ്
847 912 5578

