കൊച്ചി: എറണാകുളം മാർക്കറ്റിലെ ക ടവുഭാഗം സിനഗോഗ് ആക്രമണക്കേ സിൽ അറസ്റ്റിലായ പുത്തൻകുരിശ് ഐക്കരനാട് സ്വദേശി എബിൻ ബി. പോളിന് സിനഗോഗ് തീ കൊളുത്തി ന ശിപ്പിക്കാൻ 10 ലക്ഷം രൂപ വാഗ്ാനം ചെയ്തതായും ആക്രമണത്തിന്റെ സൂ ത്രധാരനായ പാക്കിസ്ഥാൻ ബോസ് പ്രതിക്ക് ആയുധങ്ങൾ എത്തിച്ചുനൽ കാൻ നീക്കം നടത്തിയതായും കണ്ടെ ത്തൽ. ഇതുസംബന്ധിച്ച് പ്രതിയും ആ സൂത്രകനും നടത്തിയ സമൂഹമാധ്യമ ത്തിലെ ചാറ്റിന്റെ നിർണായക വിവര ങ്ങൾ പൊലിസ് കണ്ടെടുത്തു.
ആക്രമണം നടത്തിയത് ബോസ് എന്ന യാളുടെ നിർദേശ പ്രകാരമാണെന്നാ ണു പ്രതി പൊലിസിന് മൊഴി നൽകി യിട്ടുള്ളത്. എന്നാൽ ആരാണെന്ന് ഇ നിയും വ്യക്തമായിട്ടില്ല. യഹൂദ ആരാ ധനാലയങ്ങൾ ഉൾപ്പടെ രാജ്യത്തെ വി വിധ നഗരങ്ങളിൽ ആക്രമണം നട ത്തുന്നതു സംബന്ധിച്ച സന്ദേശങ്ങളും വിദേശബന്ധമുള്ള ഗ്രൂപ്പുകളുമായുള്ള ആശയവിനിമയങ്ങളും ഫോണിൽനി ന്നു ലഭിച്ചിട്ടുണ്ട്. പ്രതിയുമായി ആശയ വിനിമയം നടത്തിയ മറ്റൊരാളെക്കുറി ച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്.
ആയുധം വാങ്ങുന്നതു സംബന്ധിച്ച് ഇ വർ നടത്തിയ ചാറ്റിൽ പറയുന്നുണ്ട്.
വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയി ൽ മുൻകൂറായി രണ്ടു ലക്ഷം രൂപ എ ബിന് നൽകിയതിനും തെളിവ് ലഭിച്ചു. കൊച്ചിക്കുശേഷം രാജ്യത്തിന്റെ വിവി ധ ഭാഗങ്ങളിലും സമാനരീതിയിൽ ആ ക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടി രുന്നതായാണ് അന്വേഷണത്തിൽ ക ണ്ടെത്തിയിട്ടുള്ളത്. പാക്കിസ്ഥാനുമാ യി ബന്ധമുള്ള ടെലിഗ്രാം അക്കൗണ്ടു കളും ഹിന്ദിയിലുള്ള ചാറ്റുകളും എബി ന്റെ ഫോണിൽനിന്നു കണ്ടെത്തി. ഈ ടെലിഗ്രാം അക്കൗണ്ടിന്റെ വിവരങ്ങൾ ആവശ്യപ്പെട്ടു ടെലിഗ്രാമിന് നോട്ടീന നൽകുമെന്ന് പൊലിസ് പറഞ്ഞു. ഇ യാൾ ബോസിലേക്ക് എത്തിയതുസം ബന്ധിച്ച് അന്വേഷണം പുരോഗമിക്കു കയാണ്.
പ്രതിയെ ദേശീയ അന്വേഷണ ഏജൻ സി (എൻഐഎ) ചോദ്യം ചെയ്തു. രാ ജ്യാന്തര ഭീകരവാദ ബന്ധം സംശയി ക്കുന്ന സാഹചര്യത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. എൻ ഐഎയെ കൂടാതെ എബിനെ ഐ ബി, റോ ഉദ്യോഗസ്ഥരും മണിക്കൂറുക ളോളം ചോദ്യംചെയ്തു. കേസന്വേഷ ണത്തിനായി കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ അരുൺ കെ. പവിത്രന്റെ മേൽനോട്ടത്തിൽ എറണാ കുളം സെൻട്രൽ അസിസ്റ്റൻ്റ് കമ്മിഷ ണർ സിബി ടോമിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘംരൂപീകരി ച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ രണ്ടര യോടെയാണ് സിനഗോഗിനു മുന്പു ള്ള ബ്ലോസം നഴ്സസറിക്കു പ്രതി തീയിട്ട ത്. കാറിൽ എത്തിയ പ്രതി വാഹന ത്തിൽനിന്നിറങ്ങി കൈവശമുണ്ടായി രുന്ന പെട്രോളൊഴിച്ച് നഴ്സറിയുടെ പ്ര ചാരണ സാമഗ്രികൾക്കും ഫ്ലക്സുക ൾക്കും തീകൊളുത്തുകയായിരുന്നു.
കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ സ്വന്തം ഫോണിൽ പകർത്തിയശേഷമാണ് ഇ യാൾ കടന്നുകളഞ്ഞത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അ ന്വേഷണം ആരംഭിച്ച പൊലിസ് സിസി ടിവി ദൃശ്യങ്ങളുടെയും 150ഓളം പേരി ൽനിന്നുള്ള വിവരങ്ങളുടെയും അടി സ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണു പുത്തൻകുരി ശിലെ വാടകവീട്ടിൽ ഒളിച്ചിരിക്കുകയാ യിരുന്ന പ്രതിയെ പിടികൂടിയത്.
പ്രതിയുടെ മൊബൈൽ ഫോൺ ഉൾ പ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്കു വി ധേയമാക്കും. ഇതിന്റെ ഫലം വന്നതി നുശേഷം മാത്രമേ ഗൂഢാലോചന ഉൾ പ്പടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ ക്തത വരൂ. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലിസ്.

