ലോസ് ആഞ്ചലസ്: ലോക മെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദി ചോസൻ’ (The Ch osen പരമ്പരയുടെ ആറാം സീസ ണിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. യേശുക്രിസ്തുവിന്റെ ജീവിതവും ക്രിസ്തുവിൻ്റെ അന്ത്യ നാളുകളിലെ നിർണായക സംഭവങ്ങ ളും പ്രമേയമാകുന്ന ഈ പുതിയ സീസൺ ഏറെ തീവ്രവും വികാരാധീനവുമായ നിമിഷങ്ങ ളിലൂടെയാണ് കടന്നുപോകുന്നത് എ ന്ന സൂചനയാണ് 2 മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയിലർ നൽകുന്ന
യേശുവിന്റെ വിചാരണ, കുരിശുമര ണത്തിലേക്കുള്ള യാത്ര, ശിഷ്യ ന്മാരുടെ വഞ്ചനയും ആകുലതകളും, റോമൻ ഭരണാധികാരികളുടെയും പുരോഹിതന്മാരുടെയും എതിർപ്പുക ൾ എന്നിവയാണ് സീസൺ 6-ൽ പ്ര ധാനമായും ദൃശ്യവൽക്കരിക്കുന്നത്. ട്രെയിലറിലെ മികച്ച ദൃശ്യാവിഷ്കാര വും പശ്ചാത്തല സംഗീതവും ഇ തിനോടകം തന്നെ ആരാധകർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചു ക ഴിഞ്ഞു.അമസോൺ പ്രൈം വീഡിയോയിലൂടെ പുതിയ സീസൺ നവംബർ 15 മുതൽ പ്രേക്ഷക രിലേക്ക് എത്തും.
ഡള്ളാസ് ജെങ്കിൻസ് സംവിധാനം ചെയ്യുന്ന ഈ പരമ്പര അതിന്റെ വേറിട്ട കഥപറച്ചിൽ രീതികൊണ്ടും ക ഥാപാത്ര നിർമ്മിതികൊണ്ടും ആ ഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

