ഷെഫീൽഡ്, യുകെ :ഔവർ ജീസസ് ലിവ്സ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ റിവൈവ് യുകെ & യൂറോപ്പ് ഫാസ്റ്റിംഗ് പ്രെയർ എന്ന പേരിൽ 8 ദിവസത്തെ ഉപവാസ പ്രാർത്ഥന ഒക്ടോബർ 25 മുതൽ നവംബർ 1 വരെ 2026 ഷെഫീൽഡിലെ സെന്റ് കത്ബേർട്ട്സ് ചർച്ച്, ഓപ്പോസിറ്റ് നോർത്തേൺ ജനറൽ ഹോസ്പിറ്റൽ, ഷെഫീൽഡ് S5 6UJ, UK എന്ന സ്ഥലത്ത് നടക്കും. ദിവസവും രാവിലെ 11 മണി മുതലാണ് പ്രാർത്ഥനായോഗങ്ങൾ. പോസസ്സിംഗ് ഔവർ ഇൻഹെറിറ്റൻസ് 2026 എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. പാ. റെഞ്ജിത്തും കുടുംബവുമാണ് യോഗങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. പാ. തോമസ് പി തോമസ് & സിസ്റ്റർ ഗ്ലോറിയ, പാ. സാം ജോസഫ് കുമരകം, പാ. നൂറുദ്ദീൻ മുല്ല, പാ. നോബിൾ പി തോമസ്, പാ. ജസ്റ്റിൻ പണിക്കർ, പാ. രാജേഷ് ഇലപ്പാറ എന്നിവരാണ് അതിഥി പ്രഭാഷകർ. ഡോ. ബ്ലെസ്സൺ മേമന ആരാധനയ്ക്ക് നേതൃത്വം നൽകും. യുകെയിലെയും യൂറോപ്പിലെയും എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് http://www.ourjesuslives.com സന്ദർശിക്കുക.

