കോൽക്കത്ത: ബംഗാളിൽ കൂദാശാക ർമങ്ങൾക്കിടെ പള്ളിക്കുനേരേ ആക്ര മണം. സൗത്ത് 24 പർഗാനാസ് ജില്ലയി ലെ നാരായൺതാല ഗ്രാമത്തിൽ പു തുതായി നിർമിച്ച സിഎൻഐ പള്ളിയുടെ കൂദാശാ കർമങ്ങൾക്കിടെ ശനിയാ ഴ്ചയാണ് ഒരുസംഘമാളുകൾ ക്രൂരമാ യ ആക്രമണം അഴിച്ചുവിട്ടത്.
ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻ ഐ) ബാരക്പുർ ബിഷപ് സുബ്രതോ ചക്രവർത്തി, വൈദികർ, സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികൾ എന്നിവർ പങ്കെടുത്ത ചടങ്ങിലേക്ക് മുപ്പതോളംവരുന്ന അക്രമിസംഘം അ തിക്രമിച്ചു കയറുകയായിരുന്നു.
ബിഷപ്പിന്റെ കാർമികത്വത്തിൽ നടന്ന ചടങ്ങ് അക്രമികൾ തടസപ്പെടുത്തുക യും പള്ളിവളപ്പിൽ നാശനഷ്ടങ്ങൾ വ രുത്തുകയും കുരിശ് തകർക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച വൈദികരെ യും വിശ്വാസികളെയും ക്രൂരമായി മർദിച്ചു.
ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പക ർത്താൻ ശ്രമിച്ചവരുടെ ഫോണുകൾ ത കർത്തതായി പൊലിസ് പറഞ്ഞു. സ്ത്രീകൾക്കു നേരേയും ആക്രമണമു ണ്ടായി. ഇനിയിവിടെ ഒരുവിധത്തിലുള്ള മതപരമായ ചടങ്ങുകളും നടത്താൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി യതായും വിശ്വാസികൾ പറഞ്ഞു.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തെ ക്രിസ്ത്യൻ സംഘടനയായ ‘ബംഗീയ ക്രി സ്തീയ പരിസേബ’ (ബിസിപി) ശക്തമായി അപലപിച്ചു. ന്യൂനപക്ഷ സമുദായ ത്തെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇ തിനു പിന്നിലെന്ന് അവർ ആരോപിച്ചു.
ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തി ട്ടുണ്ടെന്നും ന്യൂനപക്ഷങ്ങൾക്കു നേരേ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ആക്രണത്തിനു പിന്നിൽ പ്ര വർത്തിച്ചവർക്കെതിരേ ശക്തമായ നട പടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെ
പശ്ചിമബംഗാളിലെതന്നെ ബുർദ്വാനി ലെ ട്രൂ ലൈറ്റ് ഹാർവെസ്റ്റേഴ്സ് പെന്ത ക്കോസ്ത് പള്ളിയിൽ ഞായറാഴ്ച നട ന്ന പ്രാർഥനയ്ക്കിടയിലും അറുപതോളം വരുന്ന സംഘം ആക്രമണം നടത്തി. പ്രാർഥനയ്ക്കു നേതൃത്വം നൽകിയ പാസ്റ്റർ ഛട്ടു ദാസിന് ഗുരുത രമായി പരിക്കേറ്റു.
ആറു മാസത്തിനിടെ സംസ്ഥാനത്ത് ക്രിസ്ത്യൻ സമൂഹത്തിനെതിരേ 26 ആ ക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തി ട്ടുണ്ടെന്ന് ബംഗീയ ക്രിസ്തീയ പരിസേബ ജനറൽ സെക്രട്ടറി ഹെരോദ് മല്ലിക് ചുണ്ടിക്കാട്ടി.

