കുമ്പനാട്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ആദരണീയനായ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വത്സൻ എബ്രഹാം കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെ ട്ടിരിക്കുകയാണല്ലോ. അദ്ദേഹത്തിന്റെ വേർപാട് ഐ.പി.സി.യ്ക്കും മിഷൻ പ്രവർ ത്തനങ്ങൾക്കും നികത്താനാവാത്ത വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ അഭാവം വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വ്യക്തിപരമായും സഭയെന്ന നിലയിലും ഈ വലിയ നഷ്ടത്തിൽ നാം അതീവ ദുഃഖിതരാണ്. ദുഃഖത്തിലായിരിക്കുന്ന അദ്ദേഹത്തിന്റെഓർത്തുകൊള്ളുന്നു. ശവസംസ്കാര ശുശ്രൂഷകളെ സംബന്ധിച്ച് കുടുംബത്തിന്റെ തീരുമാനത്തിനായി സഭാനേതൃത്വം കാത്തിരിക്കുകയാണ്.
നമ്മുടെ ഭരണഘടനയിലെ വ്യവസ്ഥകൾ പ്രകാരം, ജനറൽ പ്രസിഡന്റിന്റെ അഭാവത്തിൽ പ്രസിഡന്റിന്റെ ചുമതലകളും ഉത്തരവാദിത്വങ്ങളും ജനറൽ വൈസ് പ്രസി ഡന്റ് നിർവഹിക്കേണ്ടതാണ്. അതനുസരിച്ച്, ഭരണഘടനാപരമായ ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ, മറ്റ് ജനറൽ എക്സിക്യൂട്ടീവ് നേതൃത്വാംഗങ്ങളുമായി ചേർന്ന് ജനറൽ കൗൺസിലിന്റെ ഭരണപരമായപ്രവർത്തനങ്ങൾ നിലവിൽ മുന്നോട്ടുപോകുന്നതാണ്.
കുടാതെ, എന്റെ മുൻകൂർ കൂടിയാലോചനയില്ലാതെ ജനറൽ കൗൺസിലിന്റെ പേ രിൽ ഔദ്യോഗിക കത്തുകളോ അറിയിപ്പുകളോ പുറപ്പെടുവിക്കരുതെന്നും, ജനറൽ എക്സിക്യൂട്ടീവിന്റെയോ ജനറൽ കൗൺസിലിന്റെയോ യോഗങ്ങൾ വിളിച്ചുചേർ ക്കരുതെന്നും ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
നമ്മുടെ സഭയുടെ സമാധാനപരവും ക്രമബദ്ധവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനായി ഐക്യത്തോടെയും പരസ്പര ധാരണയോടെയുംപ്രാർത്ഥനയോടെയും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ആവശ്യമായ എല്ലാ തീരുമാനങ്ങളും കൂട്ടായ്മ യോടെയും ഉത്തരവാദിത്വത്തോടെയും കൈക്കൊള്ളാം.
ഈ പ്രത്യേക സാഹചര്യത്തിൽ കർത്താവ് നമുക്ക് ജ്ഞാനവും കൃപയും ഐക്യ വും പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പാസ്റ്റർ ഫിലിപ്പ് പി. തോമസ് ജനറൽ വൈസ് പ്രസിഡന്റ് ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ


