തിരുവല്ല: നവജീവോദയം മിഷൻസ് ഇന്ത്യ ആത്മീയ സംഗമത്തിന്റെ നേതൃത്വത്തിൽ തെന്നിന്ത്യ ക്ലാസിക് കൺവൻഷൻ 2026 നവംബർ 25 മുതൽ 28 വരെ നവജീവോദയം സെന്റർ, തിരുവല്ലയിൽ നടക്കും.
നവംബർ 25-ാം തീയതി രാവിലെ 9:30-ന് ആരംഭിക്കുന്ന കൺവൻഷൻ 28-ാം തീയതി ഉച്ചയോടുകൂടി സമാപിക്കും. കൺവൻഷൻ ഉദ്ഘാടനം റവ. സജി തോമസ് (വികാർ, അമല്ലൂർ സെഹിയോൻ മാർത്തോമാ ചർച്ച്) നിർവഹിക്കും.
മേഘാലയയിൽ നിന്നുള്ള ഡോ. പ്രഭു സിംഗ് മുഖ്യപ്രസംഗകനായിരിക്കും. റവ. വിനോയി ദാനിയേൽ, ബ്രദർ. ജോർജ് ചെറിയാൻ, ബ്രദർ. ജോൺ തോമസ്, ബ്രദർ. ചെറിയാൻ ജോർജ്, ബ്രദർ. റെനു റ്റി ജേക്കബ്, ബ്രദർ. മനു റസ്സൽ, ബ്രദർ. ബെൻസിൽ വർഗ്ഗീസ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.
നവംബർ 26, 27, 28 തീയതികളിൽ രാവിലെ 7:30 മുതൽ 8:30 വരെ ബ്രദർ. ജോർജ് ചെറിയാൻ നയിക്കുന്ന ബൈബിൾ ക്ലാസുകൾ ഉണ്ടായിരിക്കും. രാവിലത്തെ ബൈബിൾ ക്ലാസും വൈകുന്നേരത്തെ യോഗവും മാത്രമേ പ്ലാറ്റ്ഫോമിൽ ഉണ്ടായിരിക്കുകയുള്ളൂ എന്ന് സംഘാടകർ അറിയിച്ചു.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കും കൺവൻഷനിൽ വന്ന് സംബന്ധിക്കുന്നവർക്കും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതാത് ദിവസം പങ്കെടുക്കുന്നവർക്കും ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. താമസ സൗകര്യം ആവശ്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

