ഫാദർ. മാണി പുതിയ ഇടം
വാസ്തവത്തിൽ പിസി ജോർജ്ജും മകനും നമ്മുടെ സഹോദരങ്ങൾ തന്നെയാണ്. അപ്പനും മകനും. എനിക്കാണെങ്കിൽ ഇഷ്ടമുള്ള ആൾക്കാർ തന്നെയാണ് പക്ഷേ അപ്പൻ ഇങ്ങനെ എന്നാ വർത്തമാനമാണ് പറഞ്ഞത്.എന്തായാലും ശരി, മെത്രാന്മാരെല്ലാം ഊളകൾ ആണെന്നും അല്ലെങ്കിൽ അവർക്ക് തലയ്ക്ക് സ്ഥിരമില്ല എന്നും പറഞ്ഞു.ഇവർ ആരാണെന്ന് പഠിച്ചിട്ടാണോ ഈ പറയുന്നത്. ഇവിടെ കേരളത്തിൽ ഒരു മെത്രാനും ഉന്നത വിദ്യാഭ്യാസമില്ലാത്ത ആളല്ല. അല്ലെങ്കിൽ പെട്ടെന്ന് പിടിച്ചു മെത്രാൻ ആക്കുന്നതുമില്ല . എത്ര സെലക്ടീവ് ആയിട്ടാണ് നിയമിക്കുന്നത്.പിന്നെ അവരുടെ പ്രാക്ടീസും അവരുടെ ജീവിതവിശുദ്ധിയും ഒക്കെ നോക്കിയാണ് സെലക്ട് ചെയ്യുന്നത്.
അവരൊക്കെ ഊളകൾ ആണെന്നൊക്കെ പറയുന്നതിൽ വേദന ഉണ്ടാകാതിരിക്കുന്നത് എങ്ങനെയാണ്? കാര്യം മാപ്പ് ഒക്കെ പറഞ്ഞാലും അവർക്ക് മാപ്പ് ആകില്ല. മാപ്പ് പറഞ്ഞ രീതി എന്താണ്?. കേട്ടില്ല എന്ന് അങ്ങ് ധരിച്ചാൽ മതിയെന്ന്. അഹങ്കാരം അല്ലേ ഇത്. മകൻ രണ്ടു കാര്യങ്ങളാണ് പറഞ്ഞു വെച്ചിരിക്കുന്നത്. അതായത് ദീപിക പത്രത്തിനെതിരായും പിന്നെ സഭക്കെതിരായും.സഭ ഞങ്ങളുടെ കൂടെ ഇല്ല എങ്കിൽ പിന്നെ ഞങ്ങൾക്കും വേണ്ട എന്ന് പറയുമ്പോൾ സഭ എന്താണെന്ന് മനസ്സിലാക്കാഞ്ഞിട്ടല്ലേ. എത്രയോ നൂറ്റാണ്ട് ചരിത്രം ഉള്ള ഈ സഭ, 2000 വർഷം പഴക്കമുള്ള സഭയ്ക്കു ഇപ്പോൾ ആരേലും വേണം അല്ലെങ്കിൽ വേണ്ട എന്ന് നിശ്ചയിക്കും പോലെയാണോ സഭ മുമ്പോട്ട് പോകുന്നത്. സഭയെ സംബന്ധിച്ചിടത്തോളം ഇങ്ങനെ പ്രത്യേകിച്ച് ആരുടെ ആനുകൂല്യം? ‘പ്രതിസന്ധിയിൽ ഉണ്ടായപ്പോഴൊക്കെ ഞങ്ങൾ കൂടെയുണ്ടായിരുന്നു’. എനിക്ക് തിരിച്ചു ചോദിക്കാൻ ഉണ്ട് പ്രതിസന്ധി ഉണ്ടാക്കിയതാരാ? പ്രതിസന്ധി ഉണ്ടാക്കിയവർ തന്നെ അത് പരിഹരിക്കുന്നു. ഈ മതപരിവർത്തനം നിരോധന നിയമം പറഞ്ഞു, ആ കുട്ടികളെ കടത്തിക്കൊണ്ടുപോയി എന്ന് പറഞ്ഞു പ്രതിസന്ധി സൃഷ്ടിച്ചത് ആരാണ്? ആരുടെ നിയമം? മനുഷ്യന് സ്വാതന്ത്ര്യമുണ്ടോ ഇവിടെ? ഒരു വൈദികന് രോഗിയുടെ അടുത്ത് ചെല്ലാൻ പറ്റുമോ ? സന്യാസിനിക്ക് അവരുടെ ഔദ്യോഗിക വസ്ത്രം ധരിച്ചു കൊണ്ട് നടക്കാൻ പറ്റുമോ. ആ തരത്തിൽ മതപരിവർത്തന നിയമം അതിഭയങ്കരമായി എക്സാജറേറ്റ്ചെയ്തു ഉപദ്രവിച്ചു കൊണ്ടിരിക്കുന്നത്. അതിനൊന്നും പ്രതിസന്ധിയില്ല അവിടെ ആരാണ് അതിന്റെ കൂടെ നിൽക്കുന്നത് . ഇപ്പോൾ എഫ് സി ആർ എ നിയമം കൊണ്ടുവന്നിരിക്കുന്നത് എന്തിനാണ്?. അതൊരു ഭീഷണിയല്ലേ വാസ്തവത്തിൽ?നിങ്ങൾ ഞങ്ങളുടെ കൂടെ നിന്നില്ല എങ്കിൽ നിങ്ങളുടെ എല്ലാ സ്ഥാപനങ്ങളും ഏറ്റെടുക്കും എന്ന്!സഭ അങ്ങനെ പേടിക്കുന്നൊന്നുമില്ല. ഭയപ്പെടുന്ന സംവിധാനം അല്ല സഭ. അങ്ങനെ ഭയപ്പെടാൻ പറ്റുകയില്ല. അതിനപ്പുറത്തേക്ക് ഒരു ഡയമെൻഷൻ ഉള്ള ഒരു സഭയാണിത്. ക്രിസ്തുവിന്റെ സഭയാണിത്. ഈ രണ്ട് ശതമാനം ഉള്ള ക്രിസ്ത്യാനികളെ ഞങ്ങൾ ഇല്ലെങ്കിൽ ആരാണ് സംരക്ഷിക്കേണ്ടത് എന്തൊക്കെ ചോദ്യങ്ങളാണ്. ക്രിസ്ത്യാനികളെ താങ്ങിനിർത്തുന്നത് പാർട്ടിയൊന്നുമല്ല. ക്രിസ്ത്യാനികളെ താങ്ങിനിർത്തുന്നത് ക്രിസ്തുവാണ്. പിന്നെ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യസംവിധാനമുള്ള ഭരണഘടനയാണ്.അല്ലാതെ ഇവിടെ ഒരു പ്രത്യേക സമൂഹമൊന്നും താങ്ങി നിർത്തുന്നില്ല. ഒരു സമൂഹത്തെയും താങ്ങി നിർത്താൻ പറ്റില്ല.
അതുപോലെ ഷോൺ ജോർജ് പറഞ്ഞത് സത്യവിരുദ്ധമാണ്.ഞാൻ ദീപികയുടെ എം ഡിയായിരുന്ന ആളാണ്. ദീപികയൊന്നും അനാശാസ്യമായരീതിയിൽ അല്ലെങ്കിൽ അവിഹിതമായ രീതിയിൽ നടത്താൻ പറ്റുന്ന ഒരു പ്രസ്ഥാനമല്ല. ദീപിക ആരുടെയും പണം മേടിച്ചിട്ടല്ല നടത്തുന്നത്. ദീപിക നടത്തുന്നത് വിശ്വാസികളുടെ പണം കൊണ്ടാണ്. അനാവശ്യമാണ് ദീപികയെ കുറ്റം പറയുന്നത്, ദീപിക ഞങ്ങൾക്ക് വേണ്ടെന്ന് പറയുന്നത്. ദീപിക സഭ ഉള്ളടത്തോളം ഉണ്ടായിരിക്കും. പിണറായി വിജയനു വരെ ഷെയർ ഉണ്ട് എന്ന് പറയുന്നത് പച്ച നുണ.എന്തിനാണ് ഇങ്ങനെ പറയുന്നത്? അതുകൊണ്ട് ഈ കാര്യങ്ങളൊക്കെ ഒരു മാതിരി ലക്ഷ്യരഹിതമായ രീതിയിൽ സംഭാഷിക്കുന്നതാണ്. ഇതൊന്നും ഒട്ടും തന്നെ ഭാവിക്ക് ഗുണം ചെയ്യില്ല എന്ന കാര്യം ആത്മാർത്ഥമായി അറിയിക്കുകയാണ്. സ്നേഹപൂർവ്വം പറയുകയാണ്. ഇത്തരത്തിലുള്ള വർത്തമാനം തുടരാതിരിക്കുന്നതായിരിക്കും നല്ലത്.

