റായ്പൂർ: പാസ്റ്റർ പ്രകാശ് മശി നേതൃത്വം നൽകുന്ന ആരാധനാലയം ബജറംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി അടപ്പിച്ചു. 15 വർഷമായി പ്രവർത്തിക്കുന്ന സഭയാണിത്.
ബജറംഗൾ പ്രവർത്തകർ കോളനിയിലുള്ള എല്ലാ വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയും ചർച്ച് ഇവിടെ പ്രവർത്തിച്ചാൽ കോളനിയിലുള്ള എല്ലാ വീട്ടുകാരേയും അവിടെ നിന്ന് ഒഴിപ്പിക്കും എന്ന് താക്കീത് നൽകുകയും ചെയ്തു. ആരാധന യോഗങ്ങൾ ഇനി മുതൽ ചർച്ച് ഹാളിൽ ഉണ്ടായിരിക്കുന്നതല്ല എന്ന ബോർഡ് സഭാ ശുശ്രൂഷകൻ പ്രകാശ് മശിക്ക് സ്ഥാപിക്കേണ്ടി വന്നു.
