ന്യൂഡൽഹി • രാജസ്ഥാനിലെ ബിച്ചിവാരയിൽ മതപരിവർത്ത നം ആരോപിച്ച് ക്രൈസ്തവ ദേവാലയത്തിന് നേർക്ക് ആക്രമണം ഉദയപൂർ രൂപതയുടെ കി ലുള്ള സെന്റ് ജോസഫ്സ് ലത്തീൻ പള്ളിയിലാണ് കഴിഞ്ഞ ദിവസം കുർബാനയ്ക്കിടെ നാൽ പതിലേറെ ആളുകൾ അതിക്രമിച്ചു കയറി സംഘർഷമുണ്ടാക്കിയത്. കുർബാന തടഞ്ഞ ഇവർ അൾത്താരയ്ക്കു സമീപം ചെന്ന്വികാരി ഫാ. രാജേഷ് സരെലി നെ അധിക്ഷേപിച്ചു.
വികാരിയെ കയ്യേറ്റം ചെയ്തു. തടയാൻ ശ്രമിച്ച ഇടവകാംഗങ്ങ ളെയും ആക്രമിച്ചു.
പ്രദേശത്തെ ഗോത്രവിഭാഗങ്ങ ളെ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് ആർഎസ്എ സ്. ബജ്റങ്കൾ സംഘം അക്രമം നടത്തിയതെന്ന് ഇടവകാംഗ ങ്ങൾ പറഞ്ഞു. താനും ഗോത്ര വിഭാഗത്തിൽ നിന്നാണെന്നും പള്ളിയിൽ മതപരിവർത്തനം നട ക്കുന്നില്ലെന്നും വർഷങ്ങളായി ക്രൈസ്തവ വിശ്വാസം പിൻതുട രുന്നവരാണ് കുർബാനയിൽ പങ്കെടുക്കാനെത്തിയതെന്നും ഫാ. രാജേഷ് പറഞ്ഞെങ്കിലും സംഘം പിന്മാറിയില്ല.
അരമണിക്കൂർ കഴിഞ്ഞ് പൊലീസ് എത്തിയതോടെയാണ് ഇവർ പിരിഞ്ഞത്.
സംഭവത്തിൽ എസ്പിക്കു പരാ തി നൽകിയിട്ടുണ്ടെന്ന് ഉദയ്പുർ രൂപതയിലെ മുതിർന്ന വൈദിക യുടെ സ്ഥാപകനുമായ ഫാ. സിനും സെൻ്റ് ജോസഫ്സ് ഇടവക ബി തോമസ് പുത്തോട്ട് പറ ഞ്ഞു. ഗോത്രവിഭാഗങ്ങൾക്കെതി രെ അക്രമം തടയൽ നിയമത്തി ൻ്റെ അടിസ്ഥാനത്തിലാണു പരാ തി നൽകിയത്. രാജസ്ഥാനിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കെ തിരേ തുടർച്ചയായി ആക്രമണ ങ്ങൾ ഉണ്ടാകുന്നതായും ഏതാ നും ദിവസം മുൻപ് ജലാനയിലെ ഹോളി ക്രോസ് ദേവാലയത്തി ലും ഒരു സംഘം ആളുകളെത്തി സംഘർഷമുണ്ടാക്കിയെന്നും ഫാ. സിബി പറഞ്ഞു.

