കീവ്: യുക്രൈനിലെ കീവില്‍ സ്ഥിതി ചെയ്യുന്ന ആയിരം വർഷം പഴക്കമുള്ള ക്രിസ്ത്യൻ ആശ്രമം റഷ്യന്‍ ആക്രമണത്തില്‍ അഗ്നിയ്ക്കിരയായി. കീവ് പെച്ചേഴ്സ് ലാവ്ര ആശ്രമ സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഡോർമിഷൻ കത്തീഡ്രലാണ് റഷ്യന്‍ ആക്രമണത്തില്‍ അഗ്നിയ്ക്കിരയായത്. ഇന്ന് ജൂണ്‍ 15 പുലര്‍ച്ചെ, റഷ്യ യുക്രൈന് നേരെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിലാണ് ആശ്രമത്തിലെ ഡോർമിഷൻ (അസംപ്ഷൻ) കത്തീഡ്രലിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ചത്.
കിഴക്കൻ യൂറോപ്പിലെ ഏറ്റവും പുണ്യമായ ക്രിസ്ത്യൻ സ്ഥലങ്ങളിൽ ഒന്നാണ് കീവ് പെച്ചേഴ്സ് ലാവ്ര. കത്തീഡ്രലിന്റെ താഴികക്കുടങ്ങൾക്ക് ചുറ്റും തീജ്വാലകൾ ഉയരുന്ന ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. റഷ്യയുടെ ബോംബാക്രമണമാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്ന് യുക്രൈന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിഴക്കൻ യൂറോപ്പിലെ ഏറ്റവും വിശുദ്ധമായ ക്രിസ്ത്യൻ സ്ഥലങ്ങളിൽ ഒന്നാണ് കൈവ് പെച്ചേഴ്സ് ലാവ്ര. യുക്രൈനിലെ ഓർത്തഡോക്സ് സഭയുടെ തലവൻ ആര്‍ച്ച് ബിഷപ്പ് എപ്പിഫാനിയസ് സംഭവത്തെ അപലപിച്ചു. തീപിടുത്തത്തിന് കാരണം തുടർച്ചയായ റഷ്യൻ ആക്രമണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

