തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് വെസ്റ്റ് സെൻറർ കൺവെൻഷൻ നിരണം ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ ഏപ്രിൽ 16 മുതൽ 19 വരെ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ജോർജ്ജ് മുണ്ടക്കൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഫിന്നി ജേക്കബ്, കെ. ജോണി, 1 ഷെമീർ കൊല്ലം, സജോ തോണികുഴി സുമേഷ് സുകുമാരൻ, ബ്ലസിബിജു തുടങ്ങിയവർ പ്രസംഗിക്കും.

